ഇസ്ലാമിക് സ്റ്റേറ്റ് തട്ടിയെടുത്ത ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പിടിയിലായ 39 ഇന്ത്യക്കാരും ഇപ്പോഴും ജീവനോടെയുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരര്‍ തട്ടിയെടുത്ത ഇന്ത്യക്കാരുടെ ബന്ധുക്കളോട് സംസാരിക്കുകയായിരുന്നു സുഷമ.

കഴിഞ്ഞ ജൂണിലാണ് 39 ഇന്ത്യക്കാരെ ഐ.എസ് ഭീകരര്‍ തട്ടിയെടുത്തത്. ബന്ദികളുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗതെത്തിയിരുന്നു. തുടര്‍ന്ന് ഇത് എട്ടാം തവണയാണ് കാണാതായവരുടെ ബന്ധുക്കളുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തുന്നത്.
ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളും മുമ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ ബന്ദികളായ മുഴുവന്‍ ഇന്ത്യക്കാരും ജീവനോടെയുണ്ടെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

പക്ഷേ ഇക്കാര്യത്തില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് വീണ്ടും ദുരൂഹത പടര്‍ത്തി. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബന്ദികള്‍ ജീവനോടെയുണ്ടെന്ന് സര്‍ക്കാര്‍ വീണ്ടും വാദിക്കുന്നതെന്നാണ് സൂചന. ബന്ദികള്‍ ജീവനോടെയുണ്ടെന്നുള്ളതിന് ഉടന്‍ വ്യക്തമായ തെളിവ് ലഭിക്കുമെന്നും, ഇവ ബന്ധുക്കളുമായി പങ്കുവയ്ക്കുമെന്നുമാണ് സുഷമ യോഗത്തില്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: