എയര്‍ബാഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, 2.24 ലക്ഷം വാഹനങ്ങള്‍ മടക്കി വിളിയ്ക്കാന്‍ ഹോണ്ടയുടെ തീരുമാനം

ന്യൂഡല്‍ഹി: 2003നും ’12നുമിടയ്ക്ക് നിര്‍മ്മിച്ച 2.24 ലക്ഷം വാഹനങ്ങള്‍ മടക്കി വിളിയ്ക്കാന്‍ ഹോണ്ടയുടെ തീരുമാനം. എയര്‍ബാഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. എസ്.യു.വികളായ(സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍) സി.ആര്‍.വി, സെഡന്‍സ് സിവിക്, സിറ്റി, ഹാച്ച്ബാക്ക് ജാസ് എന്നീ മോഡലുകളിലെ എയര്‍ബാഗിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് മടക്കി വിളിയ്ക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്രയധികം വാഹനങ്ങളെ ഏതെങ്കിലും കമ്പനി മടക്കി വിളിക്കുന്നത്.

പ്രശ്‌നമുള്ള എയര്‍ബാഗുകള്‍ മാറ്റാനുള്ള മാതൃ സ്ഥാപനത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2,23,578 വാഹനങ്ങള്‍ തിരിച്ചു വിളിയ്ക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. 2003നും 2012നും ഇടയ്ക്കുള്ള വിവിധ കാലയളവുകളില്‍ നിര്‍മിക്കപ്പെട്ടവയിലാണ് തകരാറ് കണ്ടെത്തിയത്. വിവിധ ഘട്ടങ്ങളിലെ സൗജന്യ എയര്‍ബാഗ് മാറ്റല്‍ ഒക്ടോബര്‍ 12ന് ആരംഭിക്കും. ഉപഭോക്താക്കളുമായി കമ്പനി പ്രതിനിധികള്‍ നേരിട്ട് ആശയവിനിമയം നടത്തും.

ആഗോള തലത്തില്‍ ടക്കാട്ട കമ്പനിയുടെ എയര്‍ബാഗ് ഘടിപ്പിച്ച 20 ലക്ഷത്തോളം കാറുകളെ തിരിച്ചു വിളിയ്ക്കും. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സിന്റെ 2012 ജൂലായിലെ പുതിയ നയപ്രകാരം രാജ്യത്ത് ഇതുവരെ 11 ലക്ഷത്തോളം വാഹനങ്ങളെ വിവിധ കമ്പനികള്‍ മടക്കി വിളിച്ചിട്ടുണ്ടെന്നാണ് കണക്ക്.

Share this news

Leave a Reply

%d bloggers like this: