ഉപഭോക്താക്കളോടുള്ള ഇടപെടല്‍; ഐറിഷ് വാട്ടര്‍ ഏറ്റവും പിന്നിലെന്ന് സര്‍വേ

ഡബ്ലിന്‍: ഉപഭോക്താക്കളോടുള്ള ഇടപെടലില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് ഐറിഷ് വാട്ടറെന്ന് സര്‍വേ റിപ്പോര്‍ട്ട്. വിവിധ ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 136 ബ്രാന്‍ഡുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേ ഫലത്തെ അടിസ്ഥാമാക്കി പ്രസിദ്ധീകരിച്ച കണ്‍സ്യൂമര്‍ എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ടിലാണ് ഐറിഷ് ഏറ്റവും അവസാന സ്ഥാനത്തെത്തിയിരിക്കുന്നത്.

ഐറിഷ് ക്രെഡിറ്റ് യൂണിയനാണ് സര്‍വേയില്‍ മികച്ച അഭിപ്രായം നേടിയിരിക്കുന്നത്. നാഷണല്‍ കണ്‍സേര്‍ട്ട് ഹാള്‍, ഡബ്ലിന്‍ സൂ, സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖല ആല്‍ഡി തുടങ്ങിയവരാണ് റിപ്പോര്‍ട്ടിലെ മുന്‍നിരക്കാര്‍. ഐറിഷ് വാട്ടര്‍ ഉപഭോക്താക്കളുടെ വിരോധം ഏറ്റുവാങ്ങിയിരിക്കുകയാണെന്ന് സര്‍വേ നടത്തിയ അമര്‍ക്ക് റിസര്‍ച്ചിന്റെ ചെയര്‍മാന്‍ ജെറാര്‍ഡ് ഒനീല്‍ പറഞ്ഞു. സര്‍വേയില്‍ ഐറിഷ് വാട്ടര്‍ ഏറ്റവും പിന്നിലാണെന്നത് ആരെയും അത്ഭുതപ്പെടുത്തുമെന്ന് താന്‍ കരുതുന്നില്ലെന്നും ഒനീല്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത മികച്ച ആദ്യ 100 കമ്പനികളില്‍
മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന കമ്പനികളില്‍ സ്റ്റാഫിന്റെ പിന്തുണയും മികച്ചതാണെന്ന് ഒനീല്‍ അഭിപ്രായപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: