പോപിന് യുഎസിലെത്തി..ഊഷ്മളമായ വരവേല്‍പ്പ്

വാഷിംഗ്ടണ്‍: ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്ക് അമേരിക്കയില്‍ ഊഷ്മള സ്വീകരണം. ആറു ദിവസത്തെ സന്ദര്‍ശനത്തിനു മുന്നോടിയായി മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് വ്യോമതാവളത്തില്‍ എത്തിയ മാര്‍പാപ്പയെ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും വൈസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യയും നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറിനു പുറമേ സ്‌കൂള്‍ കുട്ടികളും രാഷ്ട്രീയ നേതാക്കളും കത്തോലിക്ക സഭയുടെ പ്രതിനിധികളും മാര്‍പാപ്പയ്ക്ക് സ്വീകരണമൊരുക്കാന്‍ തടിച്ചുകൂടിയിരുന്നു. ഒബാമയും മറ്റ് നേതാക്കളുമായി ഹൃസ്വകൂടിക്കാഴ്ചയ്ക്കു ശേഷം പോപ്പ് വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലേക്ക് പുറപ്പെട്ടു. വാഷിംഗ്ഡണ്‍ ഡി.സി, ന്യുയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നീ സംസ്ഥാനങ്ങളിലാണ് പോപ്പിന്റെ സന്ദര്‍ശം. കാലാവസ്ഥ വ്യതിയാനം, വരുമാന അസുന്തലാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ യു.എസ് നേതൃത്വവും ചര്‍ച്ച നടത്തും. ബുധനാഴ്ച വൈറ്റ് ഹൗസില്‍ ഒബാമയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച യു.എസ് കോണ്‍ഗ്രസിലും വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ പൊതുസഭയിലും പോപ്പ് സംസാരിക്കും. ഫിലാഡല്‍ഫിയയില്‍ ലക്ഷക്കണക്കിന് വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് സമൂഹബലിയും നടക്കും. പതിനഞ്ചു ലക്ഷം പേര്‍ കുര്‍ബാനയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

നാലു ദിവസത്തെ ക്യൂബന്‍ പര്യടനത്തിനു ശേഷമാണ് പോപ്പ് യു.എസില്‍ എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുവന്നിരുന്ന ശത്രുത അവസാനിപ്പിച്ചത് പോപ്പിന്റെ നിരന്തര ഇടപെടല്‍ മൂലമായിരുന്നു. ഇരുരാജ്യങ്ങളും പരസ്പരം എംബസികള്‍ തുടങ്ങാനും ക്യൂബയ്ക്കു മേലുള്ള യു.എസിന്റെ സാമ്പത്തിക ഉപരോധം നീക്കുന്നതിനും പോപ്പിന്റെ ഇടപെടല്‍ സഹായിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: