ഗ്ലോബല്‍ ഇന്നോവേറ്റീവ് രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് അയര്‍ലന്‍ഡ്

ഡബ്ലിന്‍: ഗ്ലോബല്‍ ഇന്നോവേറ്റീവ് രാജ്യങ്ങളില്‍ അയര്‍ലന്‍ഡും. ആദ്യപത്തില്‍ ഇടം പിടിച്ചാണ് രാജ്യം പുതുമകളെ പുല്‍കുന്ന രാജ്യങ്ങളില്‍ മുന്‍ നിരയില്‍ എത്തിയത്. 141 രാജ്യങ്ങളെയാണ് പട്ടികയ്ക്കായി പരിഗണിച്ചത്. കഴി‍ഞ്ഞ വര്‍ഷം 11-ാംസ്ഥാനത്തായിരുന്നത് ഇക്കുറിച്ച് എട്ടിലേക്ക് മെച്ചപ്പെടുത്താന്‍ അയര്‍ലന്‍ഡിന് കഴിഞ്ഞു. ഹോങ്കോങിന് പത്തില്‍ ആദ്യപത്തില്‍ നിന്ന് പുറന്തള്ളിയാണ് അയര്‍ലന്‍ഡിന്‍റെ മുന്നേറ്റം.

ഇതോടെ ഡെന്മാര്‍ക്ക് , ലക്സംബര്‍ഗ്, ജര്‍മ്മനി എന്നിവയ്ക്ക് മുന്നിലാണ് അയര്‍ലന്‍ഡ്. സ്വിറ്റ്സര്‍ ലാന്‍ഡാണ് പുതുമകള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമുള്ള രാജ്യം. യുകെ രണ്ടാമതുമുണ്ട്. 2011ല്‍ പത്താം സ്ഥാനത്തായിരുന്ന യുകെ കഴിഞ്ഞ വര്‍ഷവും രണ്ടാംസ്ഥാനത്തെത്തിയിരുന്നു. പത്തില്‍ എട്ട് രാജ്യങ്ങളും യൂറോപില്‍ നിന്നാണ്. യൂറോപിന് പുറത്ത് നിന്ന് യുഎസും സിംഗപ്പൂരുമാണ് മുന്നിലുള്ള രണ്ട് രാജ്യങ്ങള്‍.

അടിസ്ഥാന സൗകര്യങ്ങള്‍ , ക്രീയേറ്റീവ് ഔട്ട് പുട്ട് എന്നിവയുടെ കാര്യത്തില്‍ അയര്‍ലന്‍ഡ് വന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. 14 ഉം 7ഉം സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. വിദ്യാഭ്യാസത്തിന് ജനങ്ങള്‍ ചെലവഴിക്കുന്ന സമയത്തിന്‍റെ കാര്യത്തിലാണ് മറ്റൊരു മുന്നേറ്റമുള്ളത്. ഇതില്‍ കമ്പനികള്‍ ട്രെയ്നിങിനും മറ്റും ചെലവഴിക്കുന്ന സമയവും ഉള്‍പ്പെടും. അതേ സമയം മാനുഷിക മൂലധനത്തിന്‍റെ കാര്യത്തിലും ഗവേഷണ രംഗത്തും താഴെ പോയിട്ടുണ്ട് അയര്‍ലന്‍ഡ്. രണ്ട് സ്ഥാനമാണ് നഷ്ടമായത്. ബിസ്നസ് രംഗത്തെ പുതുമകളുടെ കാര്യത്തിലും ഒരു സ്ഥാനം നഷ്ടപ്പെട്ടു.

മൂന്ന് യൂണിവേഴ്സിറ്റികളുടെ ലോകറാങ്കിങ് താഴെ പോയതാണ് അയര്‍ലന്‍ഡിന് തിരിച്ചടിയായ മറ്റൊരു ഘടകം. കഴിഞ്ഞ വര്‍ഷം ക്യൂഎസ് റാങ്കില്‍ ട്രിനിറ്റി കോളേജ് ഡബ്ലിന്‍ 71-ാംസ്ഥാനത്ത് നിന്ന് 78ലേയ്ക്കും യുസിഡി 139ല്‍ നിന്ന് 154ലേക്കും യുസിസി 230ല്‍ നിന്ന് 233ലേക്കും കൂപ്പ് കുത്തിയിരുന്നു. അതേസമയം മൊത്തത്തിലുള്ള പ്രകടനത്തിലുള്ള മുന്നേറ്റത്തെ സയന്‍സ് ഫൗണ്ടേഷന്‍ സ്വാഗതം ചെയ്തു.

Share this news

Leave a Reply

%d bloggers like this: