ഭാവനയുടെ പിതാവ് ബാലചന്ദ്രന്‍ (59) അന്തരിച്ചു.

തൃശൂര്‍: മുഖ സിനിമാ താരം ഭാവനയുടെ പിതാവ് തൃശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ട് ഈസ്റ്റ് റോഡ് ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍ (59) അന്തരിച്ചു.

ഇന്നു രാവിലെ ഏഴരയോടെ തൃശൂരിലെ സ്വകാര്യ അശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇന്നലെ രാവിലെ ആറു മണിയോടെയാണ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതാണ് കാരണം.ഫോട്ടോഗ്രാഫറും ക്യാമറാമാനുമായിരുന്ന അദ്ദേഹം അഥീന എന്ന സിനിമയില്‍ ക്യാമറ ചെയ്തിരുന്നു.മകള്‍ ഭാവന സിനിമയില്‍ എത്തിയതോടെ സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

കണ്ണുകള്‍ ദാനം നല്‍കി.മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമല്ലാത്തതിനാല്‍ അവ ദാനം ചെയ്യാനായില്ല.ഭാര്യ പുഷ്പലത,മക്കള്‍ ജയദേവന്‍,കാര്‍ത്തിക(ഭാവന)മരുമകള്‍ വിനയ

Share this news

Leave a Reply

%d bloggers like this: