ഇന്ത്യന്‍ കമ്പനി 110 തൊഴില്‍ അവസരം സൃഷ്ടിക്കുന്നു…സ്വാഗതം ചെയ്ത് ഐഡിഎ

ഡബ്ലിന്‍‌ ഇന്ത്യന്‍ കമ്പനിയായ എന്‍ഐഐടി അയര്‍ലന്‍ഡില്‍ 110തൊഴില്‍ അവസരം പ്രഖ്യാപിച്ചു. അടുത്ത അ‍ഞ്ച് വര്‍ഷത്തിനുള്ളില്‍ ഡബ്ലിനില്‍ യൂറോപ്യന്‍ ഡെലിവറി സെന്‍റര്‍ സ്ഥാപിക്കാനാണ് എന്‍ഐഐടിയുടെ തീരുമാനം. ലേണിങ് സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എന്‍ഐഐടി.

എഞ്ചിനിയര്‍മാര്‍, ക്രീയേറ്റീവ് എഴുത്തുകാര്‍, ഡിജിറ്റല്‍ മീഡിയ പ്രൊഫഷണലുകള്‍ എന്നിവര്‍ക്കാവും അവസരമുള്ളത്. ഗുറഗോണ്‍ ആസ്ഥാനമായി 1981ലാണ് സ്ഥാപനം തുടങ്ങിയത്. നാല്‍പത് രാജ്യങ്ങളിലായി 3000ലേറെ പേരാണ് ജോലി ചെയ്യുന്നത്. ഇന്ത്യ, യുഎസ്, യൂറോപ്, ചൈന എന്നിവിടങ്ങളിലാണ് പ്രധാന പ്രവര്‍ത്തനം. അയര്‍ലന്‍ഡില്‍ നിന്ന് ആവശ്യമായ വിദഗ്ദ്ധരെ ലഭിക്കുമെന്നാണ് ഇവിടെ സെന്‍റര്‍ സ്ഥാപിക്കാന്‍ കാരണം.

നിക്ഷേപം തൊഴില്‍ വകുപ്പിന്‍റെ കൂടി പിന്തുണയോടെയാണ് നടക്കുന്നത്. ഐഡിയെയും പിന്തുണക്കുന്നുണ്ട് പ്രഖ്യാപനത്തെ ഇരുവരും സ്വാഗതം ചെയ്തു. ഇന്ത്യയെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഡിഎയും വ്യക്തമാക്കി. പ്രഖ്യാപനം വന്നതോടെ കമ്പനിടുയെ ഓഹരി മൂല്യം നാല് ശതമാനം ഉയര്‍ന്നു.

Share this news

Leave a Reply

%d bloggers like this: