മൂന്ന് വയസ് കാരിയ്ക്ക് ഹെറോയിന്‍ സൂചികൊണ്ട് മുറിവേറ്റു…സംഭവം ഡബ്ലിന്‍ ബസില്‍ വെച്ച്

ഡബ്ലിന്‍: മൂന്ന് വയസുകാരിക്ക് ഹെറോയിന്‍ നിറഞ്ഞ സിറിഞ്ച് കൊണ്ട് മുറിവേറ്റു. കുഞ്ഞിനെ ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മൂന്ന് വയസ് പ്രായമുള്ള അലൈഷാ സാമ്പ്രാ എന്ന പെണ്‍കുട്ടിയ്ക്കാണ് ഡബ്ലിന്‍ ബസില്‍ വെച്ച് മുറിവേറ്റത്. മുറിവ് പറ്റിയത് എങ്ങനയെന്ന് വ്യക്തമല്ല.

ബസില്‍ അമ്മയോടൊപ്പം സഞ്ചരിക്കുകയായിരുന്നു ഇവര്‍. ക്രംലിന്‍ സ്വദേശികളാണ് അമ്മയുടെ മകളും. പെണ്‍കുട്ടിയുടെ പേടിച്ച് പോയ അമ്മ സ്റ്റാസി മകളുടെ ചോരയൊലിക്കുന്ന വിരല്‍ കണ്ടതോടെ സഹായത്തിനായി അലമുറയിടുകയായിരുന്നു. കുഞ്ഞാകട്ടെ കുത്തേറ്റതോടെ നിന്ന് കരയുകയായിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ ആകെ ആശങ്കിയിലാണ് രക്തം പരിശോധന റിപ്പോര്‍ട്ട് വന്നെങ്കില്‍ മാത്രമേ സൂചി കുത്തിയത് മൂലം എന്തെങ്കിലും രോഗം പകര്‍ന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ. ബസില്‍ പിറകില്‍ പോയി ഇരിക്കുകയായിരുന്നെന്നും കുട്ടികള്‍ രണ്ടും തന്‍റെ ഇരുവശത്തുമായിരുന്നെന്നും സ്റ്റാസി പറയുന്നു. ജനലിലൂടെ പുറത്തേയേക്ക് നോക്കിതിരിയുന്നതിനിടയില്‍ അലൈഷായുടെ വിരലില്‍ നിന്ന് ചോരിപൊടിയുന്നതാണ്കണ്ടതെന്നും ഇവര്‍ പറയുന്നു. സമീപത്ത് തന്നെ ഒരു സൂചി കിടക്കുന്നതും കണ്ടിരുന്നു. കുട്ടിയെ ക്രംലിന്‍ ചില്‍ഡ്രന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത് പരിശോധനകള്‍ക്ക് ശേഷം വിട്ടയച്ചിട്ടുണ്ട്.

എച്ച്ഐവി പരിശോധനാഫലം വരുന്നത് വരെ കാത്തിരിക്കുകയാണ് കുടുംബം. മറ്റൊരാള്‍ ഉപയോഗിച്ച സിറിഞ്ചില്‍ നിന്ന് തന്‍റെ കുഞ്ഞിന് പരിക്കേല്‍ക്കേണ്ടി വന്നത് അസ്വസ്ഥയാക്കുന്നുണ്ടെന്ന് സ്റ്റാസി വ്യക്തമാക്കുന്നു. ഒരു രക്ഷിതാവും അതാഗ്രിഹിക്കില്ലെന്നും ഹെറോയിന്‍ നാടിനെ നശിപ്പിക്കുകയാണെന്നും ഇവര്‍ അഭിപ്രായപ്പെടുകയും ചെയ്തു. മയക്കമരുന്ന് സൂചിയുണ്ടോ എന്ന് നോക്കി വേണം പുറത്തിറക്കാന‍് എന്നായി സ്ഥിതി മാറിയിരിക്കുന്നെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. സഹായത്തിന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ആളുകള്‍ മുന്നോട്ട് വന്നതിന് നന്ദി അറിയിക്കുകയും ചെയ്തു. ബസ് ഡ്രൈവര്‍ തന്നെ സമാധാനിപ്പിക്കുകയും ആംബുലന്‍സ് വിളിക്കുകയും ചെയ്തു. 15മിനിട്ടിനുള്ളില്‍ തന്നെ ആംബുലന്‍സ് എത്തുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് ഡബ്ലിന്‍ ബസ് അന്വേഷിക്കുന്നുണ്ട്. വൃത്തിയുള്ളതും സുരക്ഷിതവുമായ സേവനം ആണ് ഡബ്ലിന്‍ ബസില്‍ നിന്ന് പ്രതീക്ഷിച്ചതെന്നും സംഭവം ഞെട്ടിച്ചതായും ഡബ്ലിന്‍ കൗണ്‍സിലര്‍ നോയല്‍ റോക്ക് പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സിറിഞ്ച് ഉപേക്ഷിച്ച് പോയ ആളെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും നോയല്‍ പങ്ക് വെച്ചു. ജനുവരിയില്‍ ആറ് വയസുള്ള ആണ്‍കുട്ടിക്കും ഡബ്ലിന്‍ ബസില്‍ വെച്ച് സമാനമായ രീതിയില്‍ സിറിഞ്ച് കൊണ്ട് കുത്തേറ്റിരുന്നു.

Share this news

Leave a Reply

%d bloggers like this: