മുന്‍നിശ്ചയിച്ചതിലും കൂടുതല്‍ നികുതി കുറയ്ക്കല്‍ പാക്കേജിന് ആലോചനകള്‍ സജീവം

ഡബ്ലിന്‍: സര്‍ക്കാര്‍ മുന്‍ നിശ്ചയിച്ചതിലും കൂടുതല്‍ നികുതി കുറയ്ക്കാന്‍ പാക്കേജ് കൊണ്ട് വരുന്നതിന് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 750 മില്യണ്‍ യൂറോയിലേറെ നികുതി കുറയ്ക്കലാണ് മന്ത്രിതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല‍്‍ ഇതിലും കൂടുതലാക്കുന്നതിന് ആലോചനകളുണ്ട്. അങ്ങനെയങ്കില്‍ വരുമാന വര്‍ധനയ്ക്കുമുള്ള നടപടികള്‍ കൈക്കൊണ്ടേക്കുമെന്നാണ് ഏറ്റവും പുതിയ സൂചന.

പുകയിലയ്ക്ക് മുകളിലും ഡീസലിന് മുകളിലുള്ള മുള്ള നികുതി വര്‍ധന സൂചിപ്പിക്കുന്നുണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍. വാര്‍ഷിക ബാങ്ക് ലെവിയിലും വര്‍ധന പ്രതീക്ഷിക്കാം. എന്നാല്‍ പരിഗണിക്കപ്പെട്ട ഈ വിഷയങ്ങളിലൊന്നും തന്നെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അടുത്ത ആഴ്ച്ചയില്‍ ചര്‍ച്ചകള്‍ കൂടുതല്‍ ചൂട് പിടിക്കും. ഒക്ടോബര്‍ 13നാണ് ബഡ്ജറ്റ് അവതരണം. 750 മില്യണ്‍ യൂറോയില്‍ കൂടുതല്‍ നികുതി ഇളവ് നല്‍കുന്നതിന് ധനകാര്യവകുപ്പിന് താത്പര്യമില്ല. എന്നാല്‍ കണക്ക് കൂട്ടി വരുമ്പോള്‍ ഇതിലധികം നികുതി ഇളവ് വരുമെന്നാണ് കൂട്ടുകക്ഷികള്‍ നല്‍കുന്ന സൂചന.

നിലവില്‍ മുന്നോട്ട് വെച്ച 750 മില്യണ്‍ നികുതി ചെലവ് ചുരുക്കുക എന്നത് ഇരു പാര്‍ട്ടികളും തര്‍ക്കമില്ലാതെ അംഗീകരിച്ചിട്ടുണ്ട്. ഇതില്‍കൂടുതല്‍ നികുതി ഇളവ് ഏതെങ്കിലും വിഭാഗത്തിനായി നല്‍കണമെന്നുണ്ടെങ്കില്‍ മറ്റ് മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വരുമാനവും കൂട്ടേണ്ടി വരും. നികുതി വര്‍ധന അടക്കം ഉപയോഗിക്കേണ്ടി വരികയും ചെയ്യും. ചെറിയ തോതില്‍ നികുതി വിവിധ മേഖലയില്‍ വര്‍ധിപ്പിക്കുന്നതിന് സാധ്യതയുള്ളത് തള്ളികളായാനാവില്ല.

അതേ സമയം ഇത്തരത്തില്‍ ഒരു നികുതി വര്‍ധന സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടാവുന്നതാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടക്കുകയും ചെയ്ത് കൊണ്ടിരിക്കേ തീരുമാനം തിരിച്ചടിയാകാനും മതി. മന്ത്രിമാര്‍ വകുപ്പിനായാവശ്യപ്പെടുന്ന തുകയുടെ കാര്യത്തില്‍ ധാരണയെത്തുകയാണ് അടുത്ത പ്രധാന നടപടികളിലൊന്ന്. യുഎസ് സി ഒരു ശതമാനം കുറയ്ക്കുന്നതിലൂടെ സര്‍ക്കാരിന് 97 മില്യണ്‍ യൂറോ നഷ്ടമാകും. ഏഴ് ശമാനത്തില്‍ നിന്ന് കുറവ് 1.5ശതമാനം കുറവ് വരുത്തിയാല്‍ 396 മില്യണും വരുമാനം കുറയും. കുറ‍ഞ്ഞേ വേതനം നല്‍കുന്നതിന്‍റെ നിരക്ക് ഉയര്‍ത്തുന്നത് ബഡ്ജറ്റ് ദിവസം തന്നെ പ്രഖ്യാപനം ഉണ്ടായേത്തും.

Share this news

Leave a Reply

%d bloggers like this: