മേധാ പട്കര്‍ അറസ്റ്റില്‍

 

അലഹാബാദ്: സാമൂഹ്യപ്രവര്‍ത്തക മേധാ പട്കറെയും അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭം നടത്തിയതിനിടെയാണു മേധ പട്കര്‍ അറസ്റ്റിലാകുന്നത്. പ്രദേശത്തെ ഒരു ഊര്‍ജ പ്ലാന്റിനായി കര്‍ഷകരുടെ ഭൂമിയേറ്റെടുക്കാന്‍ തീരുമാനിച്ച യുപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണു മേധ കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധം തുടങ്ങിയത്.

അനുമതിയില്ലാതെ സംഘര്‍ഷമേഖലയിലെത്തിയ മേധയ്ക്കും അനുയായികള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നു യുപി പോലീസ് അറിയിച്ചു. കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയ മേധയെയും ഒപ്പമുണ്ടായിരുന്ന 10 പ്രവര്‍ത്തകരെയും അലഹാബാദ് യൂണിവേഴ്‌സിറ്റി പരിസരത്തുനിന്നാണു പോലീസ് രാവിലെ അറസ്റ്റ് ചെയ്തത്.

Share this news

Leave a Reply

%d bloggers like this: