സന്ധ്യ ഐറ്റം ഗേള്‍ ആകുന്നു…ചിത്രം “കത്തുകുട്ടി” , നായകന്‍ നരേന്‍

‘ഐറ്റം ഗേള്‍’ ആകാനൊരുങ്ങി സന്ധ്യ. നവാഗതനായ ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന കത്തുകുട്ടി എന്ന ചിത്രത്തിലാണ് സന്ധ്യ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നത്. കുറെ നാളായി ചിത്രങ്ങളിലൊന്നും താരത്തെ കാണാനുണ്ടായിരുന്നില്ല.

നരേനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ നടി സൃഷ്ടി ദാങ്കേയാണ് നായിക. മുഴുനീള കോമഡി ചിത്രമാണ്. രാംകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കോമഡി താരം സൂരി പ്രാധാന്യമുള്ളൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. സൂരിയോടൊപ്പമാണ് സന്ധ്യയുടെ ഐറ്റം ഡാന്‍സുള്ളത്.

ഐറ്റം ഡാന്‍സാണെങ്കിലും മോശമായ രീതിയിലായിരിക്കില്ല അത് ചിത്രീകരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നരേനും സൂരിയും മദ്യം രുചിക്കുന്ന ഒരു കള്ളുഷാപ്പിനകത്താണ് ഗാനം ഒരുക്കുന്നത്.

സന്തോഷ് ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സ്‌നേഗന്‍, ശരവണന്‍, വസന്ത് ബാലകൃഷ്ണ എന്നിവര്‍ എഴുതുന്ന വരികള്‍ക്ക് സംഗീതമൊരുക്കുന്നത് അരുള്‍ ദേവാണ്.

Share this news

Leave a Reply

%d bloggers like this: