ജര്‍മ്മന്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കല്‍ ഡല്‍ഹിയിലെത്തി

 

ഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കല്‍ ഡല്‍ഹിയിലെത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന മെര്‍ക്കല്‍, വാണിജ്യ സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെക്കും. സുരക്ഷ പ്രതിരോധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തും. അഞ്ജല മെര്‍ക്കലിനും സംഘത്തിനും രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണവും വിരുന്നും നല്‍കുന്നുണ്ട്.

ചൊവ്വാഴ്ച ബംഗലൂരുവിലെ റോബര്‍ട്ട് ബോഷ് എഞ്ചിനീയറിംഗ് സെന്റര്‍ സന്ദര്‍ശിക്കുന്ന മോദിയും മെര്‍ക്കലും ഇന്തോ ജര്‍മ്മന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കും. ജര്‍മ്മന്‍ വൈസ് ചാന്‍സലറും സാമ്പത്തികകാര്യ മന്ത്രിയുമായ സിഗ്മര്‍ ഗബ്രിയേല്‍, ഭക്ഷ്യ കാര്‍ഷിക മന്ത്രി ക്രിസ്റ്റ്യന്‍ ഷ്മിഡിറ്റ് ഉള്‍പ്പെടെയുള്ള ഉന്നത തല സംഘവും മെര്‍ക്കലിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: