വെള്ളാപ്പള്ളി നികൃഷ്ട ജീവിയെന്ന് കോണ്‍ഗ്രസ് മുഖപത്രം

 

തിരുവനന്തപുരം: എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നികൃഷ്ട ജീവിയാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. എസ്എന്‍ഡിപി യോഗത്തെ വെള്ളാപ്പള്ളി കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ഗുരു കൊളുത്തിയ ദീപം ഊതിക്കെടുത്താനും സമുദായത്തെ ഇരുട്ടിലേക്ക് നയിക്കാനുമാണ് യോഗത്തെ ഇപ്പോള്‍ നയിക്കുന്ന നികൃഷ്ട ജീവികള്‍ ശ്രമിക്കുന്നത്. ചെമ്പഴന്തിയില്‍ ജനിച്ച് കണിച്ചു കുളങ്ങരയില്‍ ഒടുങ്ങേണ്ടതല്ല ശ്രീനാരായണ പ്രസ്ഥാനം.

നായാടി മുതല്‍ നമ്പൂതിരി വരെ എന്ന സൂത്രവാക്യത്തിലൂടെ സ്വന്തം സമുദായത്തെ മാത്രമല്ല ഇതരസമുദായങ്ങളെയും വഞ്ചിക്കാനാണ് എസ്എന്‍ഡിപി ശ്രമിക്കുന്നതെന്നും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. മഹത്തായ പ്രസ്ഥാനത്തെ കശാപ്പുകാര്‍ക്ക് വിലപേശി വില്‍ക്കുകയാണ് ഗുരുവിന്റെ പിന്‍ഗാമികളെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഡിസംബറില്‍ വെള്ളാപ്പള്ളി രൂപീകരിക്കാന്‍ പോകുന്ന രാഷ്ട്രീയപാര്‍ട്ടി കുതിരയ്ക്കും കഴുതയ്ക്കും ജനിക്കുന്ന കോവര്‍ കഴുതയായിരിക്കുമെന്നും പറഞ്ഞാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നികൃഷ്ട ജീവിയാണെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പളളിയും ആരോപിച്ചിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: