റെയ്ലിക്ക് നേരെ പ്രതിഷേധം…കാറിന് നേരെ കല്ലേറും ചീമുട്ടയേറും

ഡബ്ലിന്‍ : ശിശുക്ഷേമ മന്ത്രി ജെയിംസ് റെയ്ലിക്കെതിരെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിക്ക് കാറില്‍ തിരിച്ച് കയറാന‍് സാധിച്ചില്ല. ഗാര്‍ഡയുടെ അകമ്പടിയോടെ ഇതേ തുടര്‍ന്ന് ബ്ലൂബെല്ലില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. കാറിലെത്തിയ മടങ്ങുന്ന മന്ത്രിക്ക് നേരെ പ്രകോപനപരമായ രീതിയില്‍ പ്രതിഷേധക്കാര്‍ പെരുമാറുകയായിരുന്നു. കാറിന് നേരെ മുട്ടയേറും കല്ലേറുമുണ്ടായി. പ്രതിഷേധക്കാര്‍ കാര്‍ തടയുകയും ചെയ്തു. കാര്‍ കില്‍മെയിന്‍ഹാം ഗാര്‍ഡ സ്റ്റേഷനില്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടു പോകുകയും ചെയ്തു. ബ്ലൂബെല്‍ യൂത്ത് ആന‍്റ് കമ്മ്യൂണിറ്റി പ്രെജക്ടിന്‍റെ നാഷണല്‍ യൂത്ത് സ്ട്രാറ്റജി 2015-20 ന് തുടക്കം കുറയ്ക്കാനെത്തിയതായിരുന്നു റെയ്ലി.

വ്യാഴാഴ്ച്ചവൈകീട്ടായിരുന്ന പരിപാടി. കാറില്‍ നിന്ന് മന്ത്രി ഇറങ്ങിയ ഉടനെ പ്രതിഷേധക്കാര്‍ കാര്‍ വളഞ്ഞു. ഇതോടെ ഗാര്‍ഡയെ വിളിക്കേണ്ട സ്ഥിതിയായി. വളരെ പെട്ടന്നായിരുന്നു സംഭവങ്ങളെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കുന്നു. പബ്ലിക് ഓര്‍ഡര്‍യൂണിറ്റിനെ കൂടി വിളിക്കുകയായിരുന്നു ഇതേ തുടര്‍ന്ന്. പ്രതിഷേധം രാത്രി ഒമ്പത് മണി വരെ തുടര്‍ന്നു. പൊതു സുരക്ഷ മാനിച്ച് ഗാര്‍ഡയുടെ അകമ്പനി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ വക്താവ് വ്യക്തമാക്കി. കാറിലേക്ക് മന്ത്രി മടങ്ങി വന്നില്ല. സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാമെന്ന് നിഗമനത്തെ തുടര്‍ന്നായിരുന്നു ഇത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന്ഗാര്‍ഡ വ്യക്തമാക്കി. പ്രതിഷേധം സംഘടിതമായിട്ടാണോ മൂന്‍കൂട്ടി നിശ്ചയിച്ചതാണോ എന്ന് വ്യക്തമല്ല. Éirígí എന്ന സംഘടന സമാധാന പൂര്‍ണമായി പ്രതിഷേധിക്കുകയായിരുന്നെന്നും ഗാര്‍ഡ പ്രകോപനം സൃഷ്ടിക്കുകയാണെന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.

റെയ്ലിക്കെതിരെ പാവപ്പെട്ടവരെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്നു എന്ന ആരോപണമാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. പബ്ലിസിറ്റിക്ക് വേണ്ടി ബ്ലൂബെല്ലിലനെ ഉപയോഗിക്കാന്‍ എന്ത് അവകാശമാണെന്നും പ്രതിഷേധക്കാര്‍ ചോദിച്ചു. ജോബ്സ് ടൗണില്‍ ജോണ്‍ ബര്‍ട്ടനും സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. അന്ന് പക്ഷേ വാട്ടര്‍ ചാര്‍ജിനെതിരായ വരായിരുന്നു പ്രതിഷേധിച്ചത്.

എസ്

Share this news

Leave a Reply

%d bloggers like this: