ഫേസ് ബുക്ക് പരിഷ്കരിച്ച ലൈക്ക് ബട്ടന്‍ പരീക്ഷിക്കുന്നത് അയര്‍ലന്‍ഡിലും സ്പെയിനിലുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: ഫേസ് ബുക്ക് പരിഷ്കരിച്ച ലൈക്ക് ബട്ടന്‍ പരീക്ഷിക്കുന്നത് അയര്‍ലന്‍ഡിലും സ്പെയിനിലുമെന്ന് റിപ്പോര്‍ട്ടുകള്‍.

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷം പ്രതിരണങ്ങളെ അടിസ്ഥാനപ്പെടുത്തി പരിഷ്കരിച്ച് എല്ലാ രാജ്യത്തുള്ളവര്‍ക്കും ഇത് ലഭ്യമാക്കും.ഐഒഎസ്, ആന്‍ട്രോയ്ഡ്, ഡെസ്ക് ടോപ് വെര്‍ഷനുകളില്‍ പുതിയ ലൈക്ക് ബട്ടന്‍ ലഭ്യമാകും. ലൈക്ക് ബട്ടന്‍റെ പരീക്ഷണം വിജയകരമായാല്‍ അത് ഡിസ് ലൈക്ക് ബട്ടന് പകരമായി മാറും. അതായത് മറ്റൊരു ഡിസ് ലൈക് ബട്ടന്‍ ഉണ്ടാവില്ലെന്ന് സാരം. നേരത്തെ ഫേസ്ബുക്ക് ഡിസ് ലൈക്ക് ബട്ടന്‍ അവതരിപ്പിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതാണ്.

പദ്ധതി നടപ്പാക്കുന്നുണ്ടെങ്കില്‍ 1.49 ബില്യണ്‍ വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് പുതിയ രീതിയില്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരമാകും. സ്നേഹം, സന്തോഷം, ദുഖം എന്നിവയെല്ലാം പ്രകടമാക്കാന്‍ കഴിയുന്നതാവും പുതിയ ഫീച്ചര്‍. ഡിസ് ലൈക്ക് ബട്ടന്‍ വേണമെന്നുള്ള ആവശ്യത്തെ ഇതോടെ പരിഹരിക്കാന്‍കഴിയുമെന്നാണ് പ്രതീക്ഷ.

പുതിയ ഫീച്ചര്‍ വ്യക്തമാക്കുന്ന വീഡിയോ ഫേസ് ബുക്ക് ചീഫ് പ്രോഡക്ട് ഓഫീസര്‍ പുറത്ത് വിടുകയും ചെയ്തു. ഇതില്‍ പ്രതികരണങ്ങള്‍ ആനിമേഷന്‍ ചെയ്ത വൈകാരിക ചിത്രങ്ങളോ, പോപ് അപുകളോ ആയിരിക്കും. ലൈക്ക് ബട്ടന്‍ മൊബൈല്‍ ആപ്ലിക്കേഷനിലോ ഓണ്‍ലൈനോ ആയി ദീര്‍ഘനേരം അമര്‍ത്തി പിടിക്കുമ്പോഴാണിവ തെളിയുക.

 

Share this news

Leave a Reply

%d bloggers like this: