എന്ന് നിന്റെ മൊയതീന്‍ ഐ എഫ് എഫ് കെ യില്‍ നിന്ന് പിന്‍വലിച്ചു, മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചെന്ന് സംവിധായകന്‍

തിരുവനന്തപുരം: പൃഥ്വിരാജ് നായകനായ ആര്‍.എസ്.ബിമലിന്റെ ചിത്രമായ എന്ന് നിന്റെ മൊയതീന്‍ ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐ എഫ് എഫ് കെ) നിന്ന് പിന്‍വലിച്ചു. ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് സംവിധായകന്‍ ആര്‍.എസ്.ബിമല്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പറഞ്ഞു.

മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞാണ് ചിത്രം വാങ്ങിയത്. ഇതല്ലെങ്കില്‍ ചിത്രം മേളയില്‍ പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ സംഘാടകരെ അറിയിച്ചിരുന്നു.വെന്നും ബിമല്‍ പറഞ്ഞു.

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലായിരുന്നു ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്. ആര്‍.ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാല്‍’, സതീഷ് ബാബുസേനന്റെ ‘ചായം പൂശിയ വീട്’ എന്നിവയാണ് മത്സരവിഭാഗത്തിലുള്ളത്. മൊത്തം ഒന്‍പത് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശിപ്പിക്കും. രണ്ടെണ്ണം മത്സരവിഭാഗത്തിലും ഏഴെണ്ണം ‘മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലും.

എന്നു നിന്റെ മൊയ്തീന്പുറമെ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐന്‍, ഡോ ബിജു ഒരുക്കിയ വലിയ ചിറകുള്ള പക്ഷികള്‍, സലിം അഹമ്മദിന്റെ പത്തേമാരി, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി, വി.കെ.പ്രകാശിന്റെ നിര്‍ണായകം, ആര്‍.ഹരികുമാറിന്റെ കാറ്റും മഴയും എന്നിവയാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍.

മാലതി സഹായ് അധ്യക്ഷയും എം.എഫ്.തോമസ്, ചന്ദ്രശേഖര്‍, മുദ്ര ശശി, സുധീഷ് കാമത്ത് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

Share this news

Leave a Reply

%d bloggers like this: