സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ ആംഗസ് ഡീറ്റണിന്

 

സ്‌റ്റോക്കിങ്‌ഹോം : സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് യു.എസ് സാമ്പത്തികവിദഗ്ധനായ ആംഗസ് ഡീറ്റണ്‍ അര്‍ഹനായി. വരുമാനവും ചെലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊതുനയങ്ങളുടെ മാറ്റം ദരിദ്രരെയും ധനികരെയും സ്വാധീനിക്കുന്ന വിധത്തെക്കുറിച്ചും നടത്തിയ പഠനങ്ങളാണ് അദ്ദേഹത്തിന് നൊബൈലിന് അര്‍ഹനാക്കിയത്.

വുഡ് ഡ്രൗ വില്‍സണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫേയേഴ്‌സിലെ പ്രൊഫസറായ ഈ 69 കാരന്‍ സാമ്പത്തികശാസ്ത്രരംഗത്ത് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എട്ട് മില്യണ്‍ സീഡിഷ് കോര്‍ണ (633 കോടി രൂപ) യാണ് പുരസ്‌കാരത്തിനൊപ്പം നല്‍കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: