ശാശ്വതീകാനന്ദയുടെ മരണം, ബിജുരമേശിന്‍റെ മൊഴിയെടുത്തിരുന്നെന്ന് മുന്‍ ക്രൈംബ്രാഞ്ച് എസ്ഐ സി.കെ. സഹദേവന്‍

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ മൊഴിയെടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ ക്രൈം ബ്രാഞ്ച് എസ്.ഐ സി.കെ സഹദേവന്‍. അന്വേഷണത്തിന്റെ ഭാഗമായി ബിജു രമേശിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. തെളിവുകളൊന്നും അദ്ദേഹം നല്‍കിയില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടുകേള്‍വി മാത്രമാണെന്ന് ബിജു രമേശ് മൊഴി നല്‍കിയെന്നും സഹദേവന്‍   സ്വാകര്യ ചാനലിനോട് പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെയും ഭാര്യ പ്രീതി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും ചോദ്യം ചെയ്തിരുന്നു. ആരോപണ വിധേയനായ പ്രിയന്‍ എന്നയാളുടെ ഫോണ്‍ മൂന്നുമാസം ക്രൈം ബ്രാഞ്ച് ചോര്‍ത്തി. ഒരു തുമ്പും കിട്ടിയില്ല. സ്വാമി ശാശ്വതീകാനന്ദ മുങ്ങിമരിച്ചതിന് സഹായി സാബുവിനെക്കൂടാതെ രണ്ട് സാക്ഷികള്‍കൂടി ഉണ്ടായിരുന്നു. സാബു നല്‍കിയതിന് സമാനമായ മൊഴിയാണ് ഇരുവരും നല്‍കിയത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. വീഡിയോ പരിശോധിച്ചുവെങ്കിലും പിന്നീട് എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റായ ഡോ. സോമനെ കണ്ടില്ലെന്നും സഹദേവന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ കള്ളം പറയുകയാണെന്ന് ബിജു രമേശ് പ്രതികരിച്ചു. തന്റെ മൊഴിയെടുത്തിട്ടില്ല. കെട്ടിച്ചമച്ച കഥയാണ് സഹദേവന്‍ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

എസ്

Share this news

Leave a Reply

%d bloggers like this: