അഞ്ച് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്നും അഞ്ച് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്.

ആക്രമണ സാധ്യത മുന്‍നിര്‍ത്തി എല്ലാ സംസ്ഥാനങ്ങളും സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. വരുന്ന ആഘോഷ സീസണുകളില്‍ ആക്രമണം നടത്തുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും സൂചനകളുണ്ട്.

റെയില്‍വേ സ്‌റ്റേഷനുകള്‍, ചന്തകള്‍, ബസ് ടെര്‍മിനുകള്‍, മത ആഘോഷങ്ങള്‍ നടക്കുന്നയിടം തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
എസ്

Share this news

Leave a Reply

%d bloggers like this: