സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ work-to-rule സമരം ആരംഭിച്ചു

ഡബ്ലിന്‍: എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ അനിയന്ത്രിത തിരക്കിനെതിരെ സെന്റ് വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മലയാളി നഴ്‌സുമാരടക്കമുള്ളവര്‍ ഇന്ന് രാവിലെ 8 മണിമുതല്‍ work to rule സമരം ആരംഭിച്ചു. നഴ്‌സുമാര്‍ രോഗികളുടെ പരിചരണത്തിനായി മുഴുവന്‍ സമയവും നീക്കിവെയ്ക്കും. നോണ്‍-നഴ്‌സിംഗ് ഡ്യൂട്ടികളായ ക്ലറിക്കല്‍ വര്‍ക്കുകള്‍, ഐടി സിസ്റ്റത്തിന്റെ ഉപയോഗം, ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുക തുടങ്ങിയ ജോലികള്‍ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. ആംബുലന്‍സ് എമര്‍ജന്‍സി ഫോണുകള്‍ മാത്രമായിരിക്കും അറ്റന്‍ഡ് ചെയ്യുക. മോണ്‍ നഴ്‌സിംഗ് ജോലികള്‍ നിര്‍വഹിക്കുമ്പോള്‍ മെഡിക്കല്‍ ഡ്യൂട്ടി ചെയ്യുന്നതിന് വളരെ പരിമിതമായ സമയമാണ് നഴ്‌സുമാര്‍ക്ക് ലഭിക്കുന്നതെന്ന് ഐഎന്‍എംഒ യൂണിയന്‍ അംഗങ്ങള്‍ പറഞ്ഞു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് രോഗികള്‍ക്ക് പ്രാധആന്യം നല്‍കി കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് work-to-rule ചെയ്യുന്നത്. ഇന്നലെ work-to-rule ന് മുന്നോടിയായി നടത്തിയ ലഞ്ച് ടൈം പ്രതിഷേധ സമരത്തില്‍ നൂറുകണക്കിന് ജീവനക്കാര്‍ അണിനിരന്നു. എമര്‍ജന്‍സി വിഭാഗത്തിലെ തിരക്ക് അനിയന്ത്രിതമാകുന്നതില്‍ ആശങ്കയുണ്ടെന്നും എമര്‍ജന്‍സി കേസുകള്‍ ആദ്യം പരിശോധിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

സമരം തീരുന്നതുവരെ ഹോസ്പിറ്റലിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ കൂടുതല്‍ പേരെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ അധികം പേരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് എന്താണ് പ്രശ്‌നമെന്നും പ്രതിഷേധ സമരം നടക്കുന്നത് വരെ കാത്തിരിക്കുന്നതെന്തിനാണെന്നും എഎന്‍എംഒയിലെ ഫിലിപ്പ് മക് ആന്‍ലി ചോദിക്കുന്നു. എമര്‍ജന്‍സി വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നതിന്റെ തെളിവല്ലേ ഇതെന്നും അദ്ദേഹം ചോദിക്കുന്നു. എമര്‍ജന്‍സി വിഭാഗത്തില്‍ രോഗികള്‍ വളരെ മോശമായ സാഹചര്യത്തിലാണ് കഴിയുന്നത്. പലര്‍ക്കും ഏറ്റവും അടിസ്ഥാനമായ സ്വകാര്യതയും അന്തസും ലഭ്യമാകുന്നില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. ദിവസേന നൂറിലേറെ രോഗികളാണ് ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്നും 18 ട്രോളികള്‍ക്ക് മാത്രമുള്ള സൗകര്യമേ എമര്‍ജന്‍സി വിഭാഗത്തില്‍ നിലവിലുള്ളൂവെന്നും ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ 3331 രോഗികളാണ് ബെഡിനായി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രോളിയില്‍ കാത്തിരുന്നതെന്നും 2014 നെ അപേക്ഷിച്ച് 137 ശതമാനത്തിന്റെ വര്‍ധനയാണിതെന്നും INMO വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: