ഉറങ്ങാന്‍ കിടന്ന സാം പിന്നെ ഉണര്‍ന്നില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി സാം യാത്രയായി, വിശ്വസിക്കാനാകെ മലയാളി സമൂഹം

മെല്‍ബണ്‍: എന്നും ചിരിച്ച് സന്തോഷത്തോടെ മാത്രമേ സാമിനെ എല്ലാവരും കണ്ടിട്ടുള്ളൂ. ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ ഇനിയൊരിക്കലും മടക്കമില്ലാത്ത യാത്രയിലാണ് സാം എന്ന് വിശ്വസിക്കാന്‍ എപ്പിങ്ങിലെയും മെല്‍ബണിലെയും മലയാളി സമൂഹത്തിന് കഴിയുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് മെല്‍ബണിലേക്ക് കുടിയേറിയ സാം എബ്രഹാം ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളും ബാക്കിയാക്കിയാണ് യാത്രയായത്.

sam 4മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരനായിരുന്ന സാം ബുധനാഴ്ച രാവിലെയാണ് sam 2മരിച്ചത്. രാവിലെ ഉറക്കമുണര്‍ന്ന ഭാര്യ സോഫിയ സാമിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരണം സംഭവിച്ച വിവരം അറിയുന്നത്. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോലീസും ഫൊറന്‍സിക് വിഭാഗവും സ്ഥിരീകരിച്ചു. നാലു വയസുള്ള ഒരു കുട്ടിയുണ്ട് സാമിന്. കൊല്ലം ജില്ലയിലെ പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് സാം. ആലക്കുന്നില്‍ എബ്രഹാമിന്റെയും ലീലാമ്മയുടെയും മകനാണ് സാം. ഏക സഹോദരന്‍ സാജന്‍ എബ്രഹാം ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ്. സാമിന്റെ ഭാര്യാ സഹോദരി സോണിയ റോഷനും ഭര്‍ത്താവ് റോഷന്‍ ആന്‍ഡ്രൂസും എപ്പിംഗിലാണ് താമസം.

നല്ലൊരു ഗായകന്‍ കൂടിയായ സാം മലയാളി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്നു. കരവാളൂര്‍ sam 3 sam1ബഥേല്‍ മാര്‍ത്തോമ യുവജന സഖ്യത്തിന്റെ മുന്‍ സെക്രട്ടറിയാണ് സാം.

സാമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്തയാഴ്ച കരവാളൂര്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: