സുഭാഷ് ചന്ദ്രബോസിന്റെ ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍. തന്നെ കാണാനെത്തിയ നേതാജിയുടെ കുടുംബാംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇതിന്റെ ഭാഗമായി രേഖകളുടെ ആദ്യഭാഗം 2016 ജനുവരി 23ന് പുറത്തുവിടും.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട 130 രഹസ്യ രേഖകളാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ളത്. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കായി വിദേശ രാജ്യങ്ങള്‍ക്ക് കത്തെഴുതുമെന്നും മോദി വ്യക്തമാക്കി. റഷ്യയുള്‍പ്പെടെ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈവശമുള്ള അഞ്ചു രാജ്യങ്ങള്‍ക്കാണ് കത്തെഴുതുക. ഇതുമായി ബന്ധപ്പെട്ട് നേതാജിയുടെ കുടുംബവുമായി ഏറെ നേരം ചര്‍ച്ച നടത്തി. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുന്ന കാര്യത്തില്‍ അദേഹത്തിന്റെ കുടുംബാംഗങ്ങളുടെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് മോദി അറിയിച്ചു.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട 64 രഹസ്യ രേഖകള്‍ സെപ്റ്റംബര്‍ 18ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ, കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ള രേഖകളും പുറത്തുവിടണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: