മസ്‌ക്കറ്റില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം: മസ്‌ക്കറ്റില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 25 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ശ്രീലങ്കന്‍ വിമാന കമ്പിനിയാ മിഹിന്‍ ലങ്കയാണ് പുതിയ സര്‍വീസിന് പിന്നില്‍. നിലവിലെ കമ്പനികള്‍ ഈടാക്കുന്നതില്‍ നിന്നും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് കമ്പനിയുടെ വാഗ്ദാനം. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് ആരംഭിക്കുന്നത്.

മസ്‌ക്കറ്റില്‍ നിന്ന് കൊളംബോ വഴിയാണ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മിഹിന്‍ലങ്ക സര്‍വീസ് ആരംഭിക്കുന്നത്. ഈ മാസം 25 മുതല്‍ ആഴ്ചയില്‍ നാലുദിവസം കേരളത്തിലേക്ക് മിഹിന്‍ലങ്ക പറക്കും. അടുത്ത മാസം 25മുതല്‍ ഇത് ആഴ്ചയില്‍ അഞ്ച് പ്രാവശ്യമാക്കും.

മാര്‍ച്ചോടു കൂടി ആഴ്ചയില്‍ എല്ലാദിവസവും വിമാനമുണ്ടാകുമെന്ന് കണ്‍ട്രി മാനേജര്‍ ദീപാല്‍ പല്ലേ ഗംഗോഡ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റു വിമാനകമ്പനികളേക്കാള്‍ 40 ശതമാനം നിരക്കിളവാണ് മിഹിന്‍ലങ്കയുടെ വാഗ്ദാനം. നിരക്കിളവിന് പുറമെ 50 കിലോ ബാഗേജ് അലവന്‍സാണ് മറ്റൊരു ആകര്‍ഷണം.

Share this news

Leave a Reply

%d bloggers like this: