ലണ്ടനില്‍ അണുബോംബിടാന്‍ റഷ്യ പദ്ധതിയിട്ടിരുന്നായി സൂചന

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ അണു ബോംബിടാന്‍ റഷ്യ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ശീതയുദ്ധകാലത്താണ് സംഭവം. ഒരു ബ്രിട്ടീഷ് ആണവ വിദഗ്ധന്റേതായി അടുത്തിടെ പുറത്തുവന്ന അതീവ രഹസ്യ സ്വഭാവമുള്ള കത്തിലാണ് ഈ വിവരമുള്ളതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 1991ല്‍ അന്തരിച്ച വില്ല്യം പെന്നി എന്ന ആണവ വിദഗ്ധന്റെ പേരിലുള്ളതാണ് കത്ത്. 1954ല്‍ ആയിരുന്നു ആക്രമണം നടത്താന്‍ റഷ്യ പദ്ധതിയിട്ടിരുന്നു. നികിത ക്രൂഷ്‌ചേവ് റഷ്യ ഭരിച്ചിരുന്ന കാലത്താണിത്.

ദക്ഷിണ ലണ്ടനിലെ ക്രോയ്ഡന്‍, പടിഞ്ഞാറന്‍ ലണ്ടനിലെ ഉക്‌സ്ബ്രിഡ്ജ്, പശ്ചിമ ലണ്ടനിലെ റോംഫോര്‍ഡ് എന്നിവിടങ്ങളിലായിരിക്കും ബോംബ് പതിക്കാന്‍ സാധ്യത എന്നും കത്തില്‍ പെന്നി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: