കുട്ടികളെ ലൈംഗികപീഡനത്തിനിരയാ ക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഷണ്ഡരാക്കണമെന്ന നിര്‍ദ്ദേശം പ്രാകൃതമാണെന്ന് തോന്നാം. പക്ഷേ ഇത്തരം കാടത്തരം കാണിക്കുന്നവര്‍ക്ക് മറ്റുശിക്ഷകള്‍ മതിയാകില്ലെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എന്‍ കിരുബാകരന്‍ അഭിപ്രായപ്പെട്ടു.

കുട്ടികളോടുള്ള ലൈംഗികാസക്തിയുടെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ട വിദേശപൗരന്റെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പ് നല്‍കിയ ഹര്‍ജി കോടതി തള്ളി. എന്നാല്‍ നിയമനടപടികളില്‍സഹകരിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് കോടതി റദ്ദാക്കിയിട്ടുണ്ട്.

കുറ്റവാളികളെ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഷണ്ഡരാക്കുന്നത് യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ അനുവദനീയമാണ്. ഉദ്ദേശിച്ച രീതിയില്‍ സമൂഹത്തെ നന്മയിലൂടെ നയിക്കാന്‍ പരമ്പരാഗതനിയമങ്ങള്‍ ശക്തമല്ല. എല്ലാവരും ഇതിനോട് യോജിക്കണമെന്നില്ല. പക്ഷേ സമൂഹത്തിലെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ 2008 നേക്കാള്‍ 2.4 ശതമാനം വര്‍ദ്ധിച്ചു. കുട്ടികള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് 400 ശതമാനമാണ് വര്‍ധനവുണ്ടായത്.

Share this news

Leave a Reply

%d bloggers like this: