ഐഎസിനെ നശിപ്പിക്കുന്നത് റഷ്യ, ഒബാമ ഐഎസിനെ സഹായിക്കുന്നു-തെളിവുമായി റഷ്യന്‍ സൈനിക മേധാവി

 

ഐഎസിനെ നശിപ്പിക്കാന്‍ യുഎസിന് കഴിയാത്തതെന്തുകൊണ്ടെന്ന് എല്ലാവരും അത്ഭുതപ്പെടുകയാണ്. ഐഎസിനെ കീഴ്‌പെടുത്താന്‍ സാധ്യമല്ലെങ്കില്‍ കൊബാനിയില്‍ സ്ത്രീകള്‍ നടത്തിയ യുദ്ധത്തില്‍ ഐഐസ് പരാജയപ്പെട്ടങ്ങനെ എന്ന ചോദ്യമുയരുന്നു. ഐഎസ് ആക്രമണം അമേരിക്കയുടെ നാടകമാണെന്നും ഐഎസിനെ ലക്ഷ്യമിട്ടല്ല യുഎസ് ആക്രമണം നടത്തുന്നതെന്നും രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി ഐഎസ് നിലനിര്‍ത്തേണ്ടത് അമേരിക്കയുടെ ആവശ്യമാണെന്നും പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ ജനറല്‍ സ്റ്റാഫ് ആന്‍ഡ്രി കാര്‍ട്ടപൊളോവ് ആണ് ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. മിഷന്‍ കംപ്ലീറ്റ് എന്ന് റിപ്പോര്‍ട്ട് ചെയ്ത് യുഎസ് കെട്ടിടങ്ങള്‍ ബോംബിട്ട് നശിപ്പിക്കുന്നതിന്റെ ഫോട്ടോ കാണിക്കുന്നുണ്ട്. എന്നാല്‍ അവിടെ ഐഐസ് ഭീകരര്‍ ഇല്ലെന്ന് ആന്‍ഡ്രി വ്യക്തമാക്കുന്നു. സിറിയ-ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളും മറ്റുമാണ് അമേരിക്ക ആക്രമണം നടത്തുന്നുണ്ട്. റഷ്യ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നില്ല. അമേരിക്ക തകര്‍ത്തിരിക്കുന്ന കെട്ടിടങ്ങളുടെ ഫോട്ടോയില്‍ യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങളോ മറ്റ് യുദ്ധസാമഗ്രികളോ കാണാനില്ല. സാധാരണ പൂന്തോട്ടങ്ങളും വയലുകളും കൃഷിയാവശ്യത്തിനുപയോഗിക്കുന്ന ആയുധങ്ങള്‍ സൂക്ഷിക്കുന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളാണ് ഫോട്ടോയില്‍ കാണുന്നതെന്ന് അദ്ദേഹം പറയുന്നു. എന്തിനാണ് അവര്‍ ഇത്തരം കെട്ടിടങ്ങള്‍ നശിപ്പിക്കുന്നത്. ലക്ഷ്യം പൂര്‍ത്തീകരിച്ചുവെന്ന് കാണിക്കാന്‍ ആരുടെയോ നിര്‍ദേശമനുസരിച്ച് നടത്തുന്ന നാടകമാണിതെന്ന് ആന്‍ഡ്രി ആരോപിക്കുന്നു. അമേരിക്ക നശിപ്പിച്ചിരിക്കുന്ന മേഖല ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനതയിലുള്ളതല്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

സിറിയന്‍ ജോര്‍ദാന്‍ അതിര്‍ത്തിയിലെ കെര്‍ബട്ട് ഗസല മേഖലയിലെ കെട്ടിടങ്ങള്‍ അമേരിക്ക നശിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശം ഇതുവരെ ഐഎസിന്റെ അധീനയതയിലായിട്ടില്ലെന്നും 2013 മുതല്‍ ഐഎസിനെതിരെ പോരാടുന്ന ഫ്രീ സിറിയന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണെന്നും ആന്‍ഡ്രി പറയുന്നു. ഇങ്ങനെ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതുകൊണ്ടാണ് ജനങ്ങള്‍ പലായനം ചെയ്യുന്നതെന്നും യൂറോപ്യന്‍ യൂണിയനിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം വര്‍ധിക്കുന്നതെന്നും ആന്‍ഡ്രി പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി റഷ്യ ഐഎസിനെതിരെയാണ് ആക്രണണം നടത്തുന്നതെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകളാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 11 ന് അമേരിക്ക നടത്തിയ ആക്രമണത്തില്‍ വൈദ്യുതി നിലയവും ട്രാസ്‌ഫോര്‍മര്‍ സബ്‌സ്‌റ്റേഷനും തകര്‍ന്നു, ഇതോതുടര്‍ന്ന് ആലപ്പോയിലെ ഹോസ്പിറ്റലുകളിലെയും സ്‌കൂളുകളിലെയും വൈദ്യുത വിതരണം തടസപ്പെട്ടു. കുടിവെള്ള വിതരണവും സ്വിവേജ് സംവിധാനവും തകരാറിലായി. വളരെ അപകടകരമായ അവസ്ഥായാണ് അനുഭവപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നും ഇത് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുകയും യുറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം വര്‍ധിക്കുന്നതിന് കാരണമായി തീരുകയും ചെയ്യുന്നുവെന്ന് ആന്‍ഡ്രി വ്യക്തമാക്കി.

അമേരിക്ക മാത്രമല്ല തുര്‍ക്കിയും ഐഎസിനെതിരെയല്ല യുദ്ധം ചെയ്യുന്നത്. മറിച്ച് ഐഎസിനെതിരെ പോരാടുന്ന PKK കര്‍ദിഷ് റിബലുകള്‍ക്കെതിരെയാണ്. നോര്‍ത്തേണ്‍ ഇറാക്കിലെ PKK ആസ്ഥാനത്തേക്കും വീടുകള്‍ക്കും നേരെയാണ് ആക്രമണം നടത്തുന്നത്. അവിടെ ഐഎസ് തിവ്രവാദികള്‍ ഇല്ലെന്നും ആന്‍ഡ്രി പറയുന്നു.

jewsnews ആണ് ആന്‍ഡ്രിയുടെ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം അമേരിക്ക ഐഎസിനുമേല്‍ ബോംബിടുന്നതായി നടിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും റഷ്യയുടെ ഇടപെടല്‍ കൂടുതല്‍ ഫലം കാണുമെന്നും റഷ്യന്‍ വിദേശകാര്യ സമിതി അധ്യക്ഷന്‍ അലക്‌സി പുഷ്‌കോവ് അവകാശപ്പെട്ടു. റഷ്യന്‍ പോര്‍വിമാനങ്ങള്‍ റക്കയിലെ ഐഎസ് കേന്ദ്രം തകര്‍ത്തെന്നും 12 ഐഎസ് ഭീകരരെ വധിച്ചെന്നും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടന പറഞ്ഞു. ആക്രമണം ഭയന്ന് ഐഎസ് ഭീകരര്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടത്തിയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. അസദ് വിരുദ്ധ വിമത സേനയായ ഫ്രീ സിറിയന്‍ ആര്‍മിയുടെ ആലപ്പോയിലുള്ള റേഡിയോ ടവറും റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

സിറിയയില്‍ വ്യോമാക്രമണം ശക്തമായി തുടരാനാണ് റഷ്യയുടെ തീരുമാനം. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരാണ് തങ്ങളുടെ സൈനിക നീക്കമെന്ന് റഷ്യ പറഞ്ഞിരുന്നെങ്കിലും പാശ്ചാത്യ പിന്തുണയുള്ള സിറിയന്‍ വിമത സേനയെയാണ് ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. വിമത ശക്തികേന്ദ്രങ്ങളായ ഹുംസിലും ഹമയിലുമാണ് റഷ്യ വ്യോമാക്രമണം ശക്തമാക്കിയത്.

റഷ്യ വ്യോമാക്രമണം നിര്‍ത്തണമെന്ന് യുഎസ്, ബ്രിട്ടണ്‍, തുര്‍ക്കി എന്നിവരടക്കം മറ്റു സഖ്യസേന രാഷ്ട്രങ്ങള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. റഷ്യ വിമത സേനയെയാണ് ലക്ഷ്യമിടുന്നതെന്നും കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നുവെന്നും പ്രസ്താവന കുറ്റപ്പെടുത്തി.

സിറിയയിലെ റഷ്യന്‍ വ്യോമാക്രമണത്തില്‍ യുഎസ് പ്രസിഡന്‌റ് ബരാക് ഒബാമ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. റഷ്യയുടെ വ്യോമാക്രമണം ഇസ്ലാമിക് സ്‌റ്റേറ്റിനെ ശക്തിപ്പെടുത്താനെ ഉപകരിക്കൂവെന്ന് ഒബാമ കുറ്റപ്പെടുത്തി. ബഷാര്‍ അല്‍ അസദിന് പിന്തുണയുമായി നടത്തുന്ന വ്യോമാക്രമണം ലക്ഷ്യമിടുന്നത് വിമത സേനയെയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ജനങ്ങളോട് ക്രൂരത ചെയ്യുന്ന അസദാണ് ഇവിടെ പ്രശ്‌നം. അത് തടയണം. അസദിനെ എതിര്‍ക്കുന്നവരെ ലക്ഷ്യമിടുന്ന റഷ്യയുമായി സൈനിക സഹകരണത്തിനില്ല. റഷ്യയുടെ കണ്ണില്‍ അവരെല്ലാം ഭീകരരാണ്. അത്തരമൊരു വീക്ഷണം ദുരന്തമാണെന്നും ഒബാമ പറഞ്ഞു. അസദിനെ എതിര്‍ക്കുന്നവരെല്ലാം ഭീകരരായി ചിത്രീകരിക്കുന്ന റഷ്യയുടെ നിലപാടിനെ തള്ളുന്നതായും ഒബാമ പറഞ്ഞു. അസദിനെ പിന്തുണയ്ക്കുന്ന റഷ്യയ്ക്കും ഇറാനും അപകടം നേരിടേണ്ടിവരുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി. ഇത് ഐഎസിനെ വളര്‍ത്താന്‍ മാത്രമെ ഉപകരിക്കൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടയിലാണ് തങ്ങളെ രക്ഷിയ്ക്കാന്‍ റഷ്യ വരണം എന്ന് ഇറാഖിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇതോടെ റഷ്യയുടെ സഹായം തേടുകയാണെങ്കില്‍ പിന്നെ തങ്ങളുടെ സഹായം പ്രതീക്ഷിയ്‌ക്കേണ്ടെന്ന് ഇറാഖിന മുന്നറിയിപ്പ് നല്‍കുകിയിരിക്കുകയാണ് അമേരിയ്ക്ക. അമേരിയ്ക്കയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മറൈന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് ആണ് ഇറാഖിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: