ബീഹാറില്‍ എസ്.എസി എസ്.ടി ഒ.ബി.സി വിഭാഗക്കാരുടെ സംവരണാനുകൂല്യം എടുത്തു കളയാന്‍ മഹാസഖ്യം ഗൂഢാലോചന നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഹാജിപ്പൂര്‍: ബീഹാറില്‍ എസ്.എസി എസ്.ടി ഒ.ബി.സി വിഭാഗക്കാരുടെ സംവരണാനുകൂല്യം എടുത്തു കളയാന്‍ മഹാസഖ്യം ഗൂഢാലോചന നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പട്ടികജാതി, പട്ടികവിഭാഗക്കാരുടെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും സംവരണാനുകൂല്യം എടുത്ത് കളഞ്ഞ് ഇത് മറ്റ് ചില സമുദായങ്ങള്‍ക്ക് നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മോഡി ആരോപിച്ചു.
ബീഹാറിലെ ഹാജിപ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണ വിഷയത്തില്‍ മഹാസഖ്യത്തിന്റെ നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മോഡി ആരോപിച്ചു. ഇവര്‍ മഹാസഖ്യമല്ല അവസരവാദികളുടെ കൂട്ടമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ദളിതരുടെയും മഹാദളിതരുടെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും സംവരണം

എടുത്തു കളയാന്‍ മഹാസഖ്യം കുടില തന്ത്രങ്ങള്‍ പയറ്റുന്നു.
ഒരു പിന്നോക്ക സമുദായത്തില്‍ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചയാളാണ് താന്‍. അതുകൊണ്ടു തന്നെ ഈ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തനിക്ക് നന്നായറിയാം. ഇവരുടെ റിസര്‍വേഷന്‍ ഇല്ലാതാക്കാന്‍ താന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബീഹാറില്‍ ബി.ജെ.പി വിരുദ്ധ ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ ജംഗിള്‍രാജ് തിരിച്ചു വരും. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്നും മോഡി ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: