പാക് എഴുത്തുകാരി കന്‍സ ജാവേദിന് ഇന്ത്യ വിസ നിഷേധിച്ചു…പുസ്തകം എഴുത്തുകാരി സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്തു

ഇസ്ലാമാബാദ് : പാക് എഴുത്തുകാരി കന്‍സ ജാവേദിന് ഇന്ത്യ വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് തന്റെ ഏറ്റവും പുതിയ പുസ്തകം എഴുത്തുകാരി സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്തു. ഇന്ത്യയില്‍ നടക്കുന്ന കുമവോണ്‍ സാഹിത്യോത്സവത്തില്‍ കന്‍സയുടെ പുസ്തകം പ്രകാശനം ചെയ്യാനിരിക്കെ ആയിരുന്നു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കന്‍സയ്ക്ക് വിസ നിഷേധിച്ചത്.കന്‍സയുടെ ആഷസ്, വൈന്‍ ആന്‍ഡ് ഡസ്റ്റ് എന്നീ പ്രഥമ പുസ്തകമായിരുന്നു സാഹിത്യോത്സവത്തില്‍ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

ഉത്തരാഖണ്ഡിലും നൈനിറ്റാളിലുമായാണ് സാഹിത്യോത്സവം നടക്കുന്നത്. വിസ ലഭിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും നേരത്തെ തന്നെ കന്‍സ ഇന്ത്യന്‍ ഹൈക്കമ്മീഷനെ ഏല്‍പ്പിച്ചിരുന്നുവെങ്കിലും ഹൈക്കമ്മീഷന്‍ വിശദീകരണം നല്‍കാതെ കന്‍സയുടെ വിസ നിഷേധിക്കുകയായിരുന്നു എന്നാല്‍ കന്‍സയുടെ പിതാവിനും സഹോദരനും വിസ അനുവദിച്ചിട്ടുണ്ട്.
തുടര്‍ന്ന് സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ കന്‍സ തന്റെ പുസ്തകം സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്തു.

വിസ സംബന്ധിച്ച ഇന്ത്യയുടെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് കന്‍സ മാധ്യമങ്ങളോട് പറഞ്ഞു. 21 വയസ്സുകാരിയായ കന്‍സ ജാവേദിന്റെ ആഷസ്, വൈന്‍ ആന്‍ഡ് ഡസ്റ്റ് എന്ന പുസ്തകം ടിപര്‍ ജോണ്‍സ് സൗത്ത് ഏഷ്യ പുരസ്‌കാരത്തിന്റെ അവസാന പട്ടിക വരെ പരിഗണിക്കപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: