പ്രിസ്റ്റണിലെ പള്ളി മലയാളികള്‍ ഏറ്റെടുത്തു

ലണ്ടന്‍: പ്രിസ്റ്റണിലെ പള്ളി കേരളത്തില്‍നിന്നുള്ള സുറിയാനി ക്രിസ്ത്യാനികള്‍ ഏറ്റെടുത്തു. പ്രിസ്റ്റണിലെ ലങ്കാഷെയറില്‍ സീറോ മലബാര്‍ വിഭാഗമാണ് സെന്റ് ഇഗ്‌നേഷ്യസ് ആര്‍.സി. ചര്‍ച്ച് ഏറ്റെടുത്തത്. ഇതോടെ ഇന്ത്യക്കാര്‍ക്ക് ഇനി അവരുടെ ഭാഷയില്‍ പ്രാര്‍ത്ഥന നടത്താം. ഇന്ത്യന്‍ ഭാഷകളിലും പ്രാര്‍ഥിക്കാന്‍ സൗകര്യമായതോടെ ഇവിടേക്കെത്തുന്ന വിശ്വാസികള്‍ വര്‍ധിച്ചിരിക്കയാണ്. ഒപ്പം ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലെത്തി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പുരോഹിതരുടെ എണ്ണവും കൂടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പ്രാദേശികരൂപത അടച്ച പള്ളിയാണിത്.

പ്രധാന പള്ളികളില്‍ പോയി പ്രാര്‍ഥിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാലാണ് മലയാളികളടക്കമുള്ളവര്‍ സ്വന്തം പള്ളികള്‍ സ്ഥാപിക്കുന്നതും സ്വന്തം ഭാഷയില്‍ പ്രാര്‍ഥന നടത്തുന്നതും. എന്നാല്‍ പ്രാര്‍ഥന മലയാളത്തിലായതിനാല്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടി ചില പ്രദേശവാസികള്‍ വത്തിക്കാന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലീഷിലും പ്രാര്‍ത്ഥന തുടങ്ങുമെന്ന് ഭാരവാഹികള്‍ പറയുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: