ഇന്റര്‍നെറ്റ് സമത്വം: നിയമ ഭേദഗതികള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തള്ളി

ഇന്റര്‍നെറ്റ് സമത്വം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള നിയമ ഭേദഗതികളെ യൂറോപ്യന്‍ പാര്‍ലമെന്റ് തള്ളി. നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് വേണ്ടി ലോക വ്യാപകമായി നടക്കുന്ന പ്രക്ഷോഭം നടക്കുമ്പോഴാണ് ഇതെന്നതും ശ്രദ്ധേയം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നത് എങ്ങനെ വേണമെന്ന നിബന്ധനകള്‍ക്ക് കൊണ്ടുവന്ന ഭേദഗതികള്‍ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തള്ളി.

എല്ലാ ഡാറ്റയ്ക്കും തുല്യ പരിഗണന എന്നാണ് ഇന്‍ര്‍നെറ്റ് സമത്വത്തിന്റെ അടിസ്ഥാന തത്വം. ഇതു പ്രകാരം ഒരു കമ്പനിയുടെയും ഇന്റര്‍നെറ്റ് സേവനം നിയന്ത്രിക്കാന്‍ ആര്‍ക്കും അവകാശമില്ല. പുതിയ നടപടികളോടെ ഇന്റര്‍നെറ്റ് ട്രാഫിക്കിങ്ങില്‍ നിയന്ത്രണമുണ്ടാകും.

വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ നിയമത്തില്‍ ധാരാളം പഴുതുകളുണ്ടെന്ന് സമത്വത്തിനു വേണ്ടി നില കൊള്ളുന്നവര്‍ പറയുന്നു. റോമിംഗിനുള്ള ചാര്‍ജ് ഇതോടു കൂടെ അവസാനിക്കുമെന്നും അനുകൂലിക്കുന്നവര്‍ പറയുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: