യൂറോപ്പിന് പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാകും

യൂറോപ്പിന് പതിനായിരക്കണക്കിന് അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനാവുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പൗലോ ജന്റിലിനി. അയല്‍രാജ്യങ്ങളെല്ലാം ഇതിനായി സഹകരിച്ചാല്‍ പദ്ധതി നടപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷംമാത്രം 6,13,000 അഭയാര്‍ഥികളാണ് യൂറോപ്പ് ലക്ഷ്യമാക്കി മധ്യധരണ്യാഴി കടന്നത്. ശൈത്യകാലമാതോടെ 10 ലക്ഷം പേരെക്കൂടി യൂറോപ്പ് പ്രതീക്ഷിക്കുന്നുമുണ്ട്. ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിലാണ് കൂടുതല്‍ അഭയാര്‍ഥികളും എത്തുന്നതെന്നും ജന്റലിനി പറഞ്ഞു. കഴിഞ്ഞയാഴ്ച ഗ്രീസില്‍ പ്രതിദിനം 9,000ത്തോളം അഭയാര്‍ഥികളെത്തിയിരുന്നു.

അഭയാര്‍ഥികള്‍ക്കായി ഒരു ലക്ഷം അഭയകേന്ദ്രങ്ങളൊരുക്കാന്‍ ബ്രസ്സല്‍സില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. ഗ്രീസിലും ബാള്‍ക്കന്‍ രാജ്യങ്ങളിലുമെത്തുന്നവര്‍ക്കാണ് അഭയകേന്ദ്രങ്ങളൊരുക്കുക. യുദ്ധഭൂമികളില്‍ നിന്നല്ലാതെ എത്തുന്നവരെ മടക്കിയയയ്ക്കാനും തീരുമാനമാനിച്ചിട്ടുണ്ട്.

സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്നായി ഒന്നര മാസത്തിനിടെ രണ്ടരലക്ഷം അഭയാര്‍ഥികളാണ് യൂറോപ്പിലെത്തിയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: