രാജ്യത്തെ 60 ശതമാനം പേരും ലൈംഗികരോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചിട്ടില്ല…സര്‍ക്കാര്‍ പുതിയ ലൈംഗികാരോഗ്യ നയം പുറത്ത് വിട്ടു

ഡബ്ലിന്‍: രാജ്യത്തെ 60 ശതമാനം പേരും ഇത് വരെയായി ഒരിക്കല്‍ പോലും ലൈംഗികമായി പകരുന്ന രോഗങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇത് കൂടാതെയാണ് 1995ല്‍ നിന്ന് 2013ലേക്ക് വരുമ്പോള്‍ ലൈംഗികമായി പകരുന്ന രോഗങ്ങളുള്ളവര്‍ കൂടിയിരിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. 3361 പേര്‍ക്കായിരുന്നു 1995ല്‍ അസുഖങ്ങള്‍ കണ്ടെത്തിയിരുന്നതെങ്കില്‍ 2013ല്‍ 12753 പേര്‍ക്കാണ് രോഗങ്ങള്‍ സ്ഥിരീകരിച്ചിരുന്നത്. 279 ശതമാനമാണ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഇല്ലാതെ ഇതില്‍ 17 ശതമാനം പേരും പതിവുള്ള ലൈംഗിക പങ്കാളിക്ക് പുറത്ത് ബന്ധങ്ങള്‍ ഉണ്ടായിട്ടുള്ളവരാണ്. കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സ്വവര്‍ഗ പ്രണയിനികളായ പുരുഷന്മാരുടെ നിരക്ക് 2013ലെ സര്‍വെ പ്രകാരം 54 ശതമാനമാണ്. ഇന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ ദേശീമായി ലൈംഗിക ആരോഗ്യ നയം പുറത്ത് വിട്ടിരിക്കുകയാണ്. ലൈംഗിക ആരോഗ്യം, വിവിധ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നത് തുടങ്ങിയ അറിയുന്നതിനുള്ള വഴികള്‍  എന്നിവ സര്‍ക്കാര്‍ നടപ്പാക്കും.

സര്‍ക്കാര്‍ പുതിയ നയ പ്രകാരം ഉറപ്പ് പറയുന്നത് ഇവയാണ്. ലൈംഗികമായി പകരുന്ന രോഗങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കുമായി നാഷണല്‍ റഫറന്‍സ് ലബോറട്ടി കൊണ്ട് വരും. ഇവര്‍ എസ്ഐടി സേവനങ്ങള്‍ ഓഡിറ്റ് ചെയ്യും.  ലൈംഗിക രോഗങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഹോം കിറ്റുകള്‍ക്ക് പുതിയ നിലവാരം നിശ്ചയിക്കും. സെക്കന്‍ഡറി സ്കൂള്‍ തലത്തില്‍ ലൈംഗിക വിദ്യാഭ്യാസവും യുവാക്കള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നതിനുള്ള പരിപാടികളും ആവിഷ്കരിക്കും.

ഗുണനിലവാരമുള്ള സ്രോതസുകള്‍ ഉപയോഗിച്ച് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് കൂടുതല്‍ സ്കൂളുകള്‍ക്ക് അവസരമൊരുക്കും. രക്ഷിതാക്കള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും, എച്ച്എസ്ഇയ്ക്ക് കീഴില്‍ ലൈംഗിക ആരോഗ്യ പരിശീലന പരിപാടി തുടങ്ങും . എച്ച്പിവി വാക്സിന്‍  പ്രായപൂര്‍ത്തിയാകുന്ന ആണ്‍കുട്ടികള്‍ക്ക് നല്‍കാനും ആലോചനയുണ്ട്. ഡബ്ലിനില്‍ ആദ്യ എച്ച്ഐവി ടെസ്റ്റിങിനുള്ള സൗജന്യ  സേവന കേന്ദ്രം തുടങ്ങുന്നതിന് 150,000 യൂറോ അനുവദിച്ചിട്ടുണ്ട്.  കോര്‍ക്കിലും ലിമെറിക്കിലും സമാന സര്‍വീസിന് പിന്തുണയും ലഭിക്കും.

കഴിഞ്ഞ കാലത്ത് ലൈംഗികതയും ലൈംഗിക ആരോഗ്യവും പറയാന്‍ മടിക്കുന്ന കാര്യമായിരുന്നുവെന്ന് വരേദ്ക്കര്‍ നയങ്ങള്‍ വ്യക്തമാക്കികൊണ്ട് പറഞ്ഞു. ജീവിവര്‍ഗം നിലനില്‍ക്കുന്നതിന്  സ്വാഭാവികവും ആവശ്യവുമായ ഒന്നാണ് ലൈംഗികത. അന്തിമമായി ലൈംഗിക ആരോഗ്യം ഒരു വ്യക്തിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍സഹായിക്കുകയും ആരോഗ്യകരമായ ധാരണ ഉണ്ടാക്കുന്നതിനായി കൂടെ നില്‍ക്കും. ലൈംഗിക രോഗങ്ങള്‍ക്കുള്ള ചികിത്സയും പരിശോധനയും ചെലവ് കുറഞ്ഞ് ലഭ്യമാക്കുന്നതിനും ശ്രമിക്കുമെന്നും വരേദ്ക്കര്‍ വ്യക്തമാക്കി.

എസ്

Share this news

Leave a Reply

%d bloggers like this: