യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്..സര്‍ക്കാര്‍ പ്രതീക്ഷ നാല് ബില്യണ്‍ യൂറോ

‍ഡബ്ലിന്‍: യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് കുറച്ചത് ജനങ്ങള്‍ക്ക് സന്തോഷകരമായ വാര്‍ത്തയായിരുന്നു. മാസാവസാനം ഓരോരുത്തരുടെയും കീശയില്‍ നിന്ന് പോയിരുന്ന തുക കുറഞ്ഞതില്‍ ആര്‍ക്കായാലും സന്തോഷം കാണും. 5.5 ശതമാനത്തിലേക്ക് ഏഴ് ശതമാനമായിരുന്ന നിരക്കും മൂന്നര ശതമാനമുണ്ടായിരുന്ന നിരക്ക് മൂന്ന് ശതമാനത്തിലേക്കും ഒന്നര ശതമാനമായിരുന്നു നിരക്ക് ഒരു ശതമാനത്തിലേക്കം കുറച്ചു. എട്ട് ശതമാനം ഇപ്പോഴും അതേ നിരക്കില്‍ തന്നെ തുടരുകയാണ്. ഇത് കൂടാതെയാണ് സര്‍ക്കാര്‍ നിരക്ക് തന്നെ എടുത്ത് കളയുമെന്ന് പ്രതികരിച്ചിട്ടുള്ളത്.  രണ്ട് ലക്ഷം ജോലികള്‍ യൂണിവേഴ്സല്‍ സോഷ്യല്‍ എടുത്ത് കളയുന്നതോടെ സൃഷ്ടിക്കുമെന്നാണ് കെന്നി പറയുന്നത്.

സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നതില്‍ രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ട്. സര്‍ക്കാരിന് നാല് ബില്യണ്‍ യൂറോ ആണ് സോഷ്യല്‍ ചാര്‍ജ് വഴി ലഭിക്കുക. 13000 യൂറോയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് ഒരു ശതമാനം ആണ് നിരക്ക്. ഈ വിഭാഗത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 171 മില്യണ്‍ യൂറോ ആണ്. 18688യൂറോ വരെ വരുമാനമുള്ളവര്‍ക്കാണ് മൂന്ന് ശതമാനം നിരക്ക് ഇത് പ്രകാരം 213 മില്യണ്‍ ലഭിക്കുമെന്ന് കണക്കാക്കുന്നു. അഞ്ചര ശതമാനം ഈടാക്കുന്നത് €70,044 വരെയും €18,668ന് മുകളിലും ഉള്ളവര്‍ക്കാണ്.

ആകെ തുക ഇതിലൂടെ 1.5ബില്യണ്‍ യൂറോ ലഭിക്കും. എട്ട് ശതമാനം നിരക്ക് ഈടാക്കുന്നത് ഒരുലക്ഷം യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്കാണ് . 313 മില്യണ്‍ വരെയാണ് ഈ വിഭാഗത്തില്‍ നിന്ന് ലഭിക്കുമെന്ന്  പ്രതീക്ഷിക്കുന്നത്. 11 ശതമാനം നിരക്കും നിലവില്‍ ഉണ്ട്. €100,000മുകളില്‍ വരുമാനമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കാണിത്. മൈക്കിള്‍ നീനാണ്‍ പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടി പ്രകാരമാണ് കണക്കുകള്‍.

എസ്

Share this news

Leave a Reply

%d bloggers like this: