ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതിവിധിക്ക് പിന്നാലെ ബാറുടമയായ എലഗന്‍സ് ബിനോയിയുടെ ഫേസ്ബുക് പോസ്റ്റ്

കൊച്ചി: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതിവിധിക്ക് പിന്നാലെ ബാറുടമയായ എലഗന്‍സ് ബിനോയിയുടെ ഫേസ്ബുക് പോസ്റ്റ്. പലതും നഷ്ടപ്പെടുത്തി സത്യം തെളിയിക്കാനും പ്രതികരിക്കാനും താനും തയാറാണെന്നും എല്ലാവരും തനിക്കൊപ്പമമുണ്ടാകണമെന്നുമാണ് കുറിപ്പിലുളളത്. ബിജു രമേശിന് പിന്നാലെ ബാറുടമകള്‍ക്കിടിയിലെ ഭിന്നിപ്പ് രൂക്ഷമാകുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എലഗന്‍സ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഉടമയായ ബിനോയിക്കെതിരെയും അന്വേഷണം നടന്നിരുന്നതാണ്. പ്രത്യേകിച്ചും മന്ത്രി കെബാബുവിനെതിരായ കോഴ ആരോപണവുമായി ബന്ധപ്പെട്ട്. കോഴ കൊടുക്കാന്‍ ബാറുടമകള്‍ പിരിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും ബിനോയിയായിരുന്നു.

കെ എം മാണിക്കെതിരായ വിജിലന്‍സ് കോടതി വിധിക്ക് പിന്നാലെയാണ് വീണ്ടും ബിനോയിയുടെ പോസ്റ്റ് വന്നിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനും സ്വന്തം കീശ വീര്‍പ്പിക്കാനും എന്ത് കൊളളരുതായ്മയും അഴിമതിയും ചെയ്യുന്നവരാണ് ഇപ്പോഴത്തെ ഭൂരിഭാഗം നേതാക്കളും. ഇങ്ങനെ ഉളളവരാണോ നാട് ഭരിക്കേണ്ടത്. പാവപ്പെട്ടവന്റെയും സാധാരണക്കാരിന്റെയും ജീവിതം കഷ്ടത്തിലാണ്. വ്യവസായികളുടെ അവസ്ഥയും മോശമാണ്. എന്ത് വ്യവസായമാണ് വിശ്വസിച്ച് ചെയ്യാന്‍ പറ്റുന്നത്. ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെടുന്നു.

നിത്യച്ചെലവിന് ബാങ്ക് ലോണിനെയോ പലിശക്കാരനെയോ ആശ്രയിക്കേണ്ട അവസ്ഥയിണിപ്പോള്‍. ഇതിനെയാണോ വികസനം എന്ന് പറയുന്നത്? സ്വന്തം നാട്ടില്‍ ജീവിക്കാന്‍ നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നെന്ന് പറഞ്ഞാണ് ബിനോയ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: