വിജിലന്‍സ് എസ് പി സുകേശന്റെ നിലപാട് മാറ്റം ആര്‍ക്ക് വേണ്ടിയാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വിജിലന്‍സ് എസ് പി സുകേശന്റെ നിലപാട് മാറ്റം ആര്‍ക്ക് വേണ്ടിയാണെന്ന് പിണറായി വിജയന്‍.ആരോപണ വിധേയര്‍ കുറ്റക്കാരാവണമെന്നില്ലെന്ന സുകേശന്റെ നിലപാടിനെതിരെയാണ് പിണറായി വിജയന്‍ രംഗത്തെത്തിയത്.

മാണിക്ക് എതിരെ അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥന്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍ ആരോപിച്ചു. അധികാരത്തില്‍ തുടര്‍ന്ന് അന്വേഷണം നേരിട്ടാലുണ്ടാകുന്ന പ്രശ്‌നങ്ങളാണിത്. അതു കൊണ്ടാണ് മാണി രാജി വെക്കണമെന്ന് ആവശ്യപ്പെടുന്നത്.

പൊലീസിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം അപകടത്തിലേക്കാണ് നയിക്കുന്നതെന്നും പിണറായി പറഞ്ഞു. സമ്മര്‍ദ്ദം ചെലുത്തിയവര്‍ മാന്യന്മാരായി ഇപ്പോഴും പുറത്തുണ്ടെന്നും വിഷയം കൂടുതല്‍ വഷളാക്കാതെ ഉമ്മന്‍ചാണ്ടി രാജിവെച്ച് പുറത്ത് പോകുന്നതാണ് നല്ലതെന്നും പിണറായി പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കോടതി വിധിയെത്തന്നെ അവഹേളിക്കുന്നതാണ്. കോടതി പറഞ്ഞത് അഭിപ്രായമല്ല നിലപാടാണെന്നും പിണറായി പറഞ്ഞു.

നിലവില്‍ കേസ് അന്വേഷിക്കുന്ന എസ് പി ആര്‍ സുകേശന്‍ തന്നെ കേസ് തുടര്‍ന്ന് അന്വേഷിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട് കോടതി മടക്കിനല്‍കി.

.

Share this news

Leave a Reply

%d bloggers like this: