സഖിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യപ്രവര്‍ത്തന ങ്ങള്‍ക്കായി താലയില്‍ കോഫീ മോണിംഗ്

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വനിതാ സംഘടനയായ ‘സഖി’ നവംബര്‍ 15 ന് വാര്‍ഷികവും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം കോഫീ മോണിംഗും സംഘടിപ്പിക്കുന്നു. താല സ്‌പൈസസ് ബസാര്‍ ഹാളില്‍ നവംബര്‍ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട്  4 മണിവരെയാണ് കോഫീ മോണിംഗ് സംഘടിപ്പിച്ചിരിക്കുന്നത്.

തൊടുപുഴയില്‍ സജിനി എന്ന യുവതിയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണയില്‍ കഴിയുന്ന നിരാലംബരായ 13 കുട്ടികള്‍ക്ക് സഹായം നല്‍കുന്നതിനാണ് കോഫീ മോണിംഗ് നടത്തുന്നത്. സഖിയോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന ഏവരെയും കോഫീ മോണിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: