ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ആഘോഷിച്ച ആര്‍ജെഡി അനുഭാവിയെ തല്ലിക്കൊന്നു

അരാഹ്: ഞായറാഴ്ച പുറത്തുവന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ആഘോഷിച്ച ആര്‍ജെഡി അനുഭാവിയെ അക്രമികള്‍ പരസ്യമായി തല്ലിക്കൊന്നു. നവദ ഗ്രാമത്തിലെ അരാഹിലാണ് മൃഗീയമായ സംഭവം അരങ്ങേറിയത്. യാദവ കുടുംബാംഗമായ യുവാവിനെയാണ് കൊന്നത്.

മഹാസഖ്യം നേടിയ വിജയം പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും ആഘോഷിക്കുകയായിരുന്നു ലാലു പ്രസാദിന്റെ ആര്‍ജെഡി അനുഭാവികള്‍. ആഘോഷത്തിനെതിരേ ഗ്രാമത്തിലെ ഒരുസംഘം യുവാക്കള്‍ രംഗത്തെത്തി. തടസം സൃഷ്ടിച്ച യുവാക്കള്‍ വാക്കേറ്റവും കൈയാങ്കളിയും നടത്തി. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അരാഹിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പോലീസ് നല്കുന്ന സൂചന.

-എജെ-

Share this news

Leave a Reply

%d bloggers like this: