2025-ാടെ അയര്‍ലന്‍ഡില്‍ ആദ്യ വനിതാ പ്രധാനമന്ത്രി,രാജ്യത്തെ പകുതിയോളം ജനങ്ങള്‍ വിശ്വസിക്കുന്നു

ഡബ്ലിന്‍: 2025-ാടെ അയര്‍ലന്‍ഡില്‍ ആദ്യ വനിതാ പ്രധാനമന്ത്രി ഉണ്ടാകുമെന്ന് രാജ്യത്തെ പകുതിയോളം ജനങ്ങള്‍വിശ്വസിക്കുന്നു. ഭൂരിഭാഗം വരുന്ന ജനങ്ങളും  കാത്തോലിക് സഭയുടെ സ്വാധീനം ജീവിതത്തില്‍ കുറഞ്ഞ് വരുമെന്ന് കരുതുന്നതായും സര്‍വെ പറയുന്നു. പരമ്പരാഗതമായ കുടുംബ സങ്കല്‍പ്പത്തില്‍ വരുന്ന മാറ്റമാണ് മറ്റൊരു പ്രത്യേകത. വിവാഹം അത്ര പ്രധാന്യമില്ലാത്താണെന്ന് 60 ശതമാനം പേരും കരുതുന്നുണ്ട്. ഊഷ്മളമായ ആജീവനാന്ത സൗഹൃത്തിനാണ് എല്ലാവരും ഭൂരിഭാഗം പേരും പ്രധാന്യം കല്‍പ്പിക്കുന്നത്. ഫ്യൂച്ചര്‍ ഓഫ് അയര്‍ലന്‍ഡ് സര്‍വെയില്‍ കുടുംബം എന്ന സങ്കല്‍പ്പത്തില്‍ 51 ശതമാനം പേരും സൗഹൃദത്തെ കൂടി ഉള്‍പ്പെടുന്നുണ്ട്.

പകുതിയോളം പേര്‍ പറയുന്നത് രക്ഷിതാക്കളില്‍ നിന്ന് വ്യത്യസ്തമായ മൂല്യ ബോധമാണ് തങ്ങള്‍ക്ക് ഉള്ളത് എന്നാണ്. ഏകീകൃത ബന്ധങ്ങള്‍ക്ക് വളരെ പ്രധാന്യം നല്‍കുന്നുണ്ട്.  രക്ഷിതാക്കള്‍, കുട്ടികള്‍, മതുച്ഛനും മുത്തശ്ശിമാരും തുടങ്ങിയവര്‍ക്കിടയില്‍ തുറന്ന ബന്ധ പ്രതീക്ഷിക്കുന്നതെന്ന്  63 ശതമാനം പേരും പറയുന്നുണ്ട്.  സന്തോഷകരമായ ജീവിതമാണ് ഏറെ പേരും വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നത്. 42 ശതമാനും പേരും കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തെ പ്രതീക്ഷിക്കുന്നു. ഇതിന് കാരണം സൗജന്യമായ യൂണിവേഴ്സല്‍ ഹെല്‍ത്ത് കെയര്‍, അവസരങ്ങള്‍ കൂടുതല്‍ ലഭ്യമാകുന്നത്, മെച്ചപ്പെടുന്ന വര്‍ക്ക്-ലൈഫ് ബാലന്‍സ് എന്നിവയാണ്.  സമീപകാലത്തെ സാമ്പത്തികമാന്ദ്യം പക്ഷേ സന്തോഷത്തെ ബാധിക്കുന്നതായി മാറുന്നില്ല. സ്വത്ത് കുന്ന് കൂട്ടുന്നതാണ് ജീവിത സന്തോഷത്തിന് വേണ്ടതെന്ന് പറയുന്നവര്‍ സര്‍വെയില്‍ ഏറ്റവും താഴെയാണ്. ആയിരത്തില്‍ ഒമ്പത് പേര്‍മാത്രമാണ് കൂടുതല്‍ പണം ലഭിക്കുന്നത് കൂടുതല്‍സന്തോഷം തരുമെന്ന് പറയുന്നത്.

അതേ സമയം പലിശ നിരക്ക് പ്രധാന പ്രശ്നമായി മാറുന്നുണ്ട്. ബ്രോഡ്ബാന്‍റ് കണക്ഷനുകള്‍ മെച്ചപ്പെടുന്നത് ജീവിത സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പറയുന്നവര്‍ 14 ശതമാനം ആണ്. വിവിധ ലൈംഗിക ഗ്രൂപ്പുകള്‍ക്കിടയില്‍ തുല്യത വരണമെന്ന് 32 ശതമാനം പേര്‍ പറയുന്നുണ്ട്. സാമ്പത്തിക സുരക്ഷിതത്വം എടുത്ത് കാണിക്കുന്നവര്‍ 44ശതമാനം പേരാണ്. സൗജന്യ വിദ്യാഭ്യാസം 46ശതമാനം പേരും വരും വര്‍ഷങ്ങളില്‍ മെച്ചപ്പെടുന്നത് കൂടുതല്‍ സന്തോഷപ്രദമായ ജീവിതത്തിന് വഴിവെയ്ക്കുമെന്ന് ചൂണ്ടികാണിക്കുന്നു. സ്വന്തം ആരോഗ്യത്തിന് വേണ്ടി 70ശതമാനം പേരും ഉത്തരവാദിത്വം കാണിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. പൊതുമേകഖലസര്‍വീസിനെ ആശ്രയിക്കുന്നത് മാറ്റാനാണ് താത്പര്യപ്പെടുന്നത്. അടുത്ത പത്ത് വര്‍ഷത്തേക്ക് ആരോഗ്യം ഇതേ നിയിലോ ഇതിലും മെച്ചപ്പെടുകയോ ചെയ്യുമെന്ന് 71ശതമാനം പേരും ആഗ്രഹിക്കുന്നു. അറുപത് വയസിന് മുകളില്‍ ഉള്ള51 ശതമാനം പേരും ആരോഗ്യം നശിക്കുമെന്ന് കരുതുന്നവരാണ്. 78 ശതമാനം പേരും രാജ്യത്തെ ജനസംഖ്യയുടെ പ്രയാം കണക്കിലെടുക്കണമെന്നും പ്രായമായവര്‍ക്കുള്ള പരിചരണങ്ങള്‍ക്ക് പ്രധാന്യം നല്‍കണമെന്നും വ്യക്തമാക്കുന്നവരാണ്.

45 ശതമാനം പേരും താത്പര്യപ്പെടുന്നത് മുതിര്‍ന്ന കുട്ടികള്‍ പ്രായമായവരെ വീട്ടില്‍ തന്നെ പരിചരിക്കുന്നത് കാണാനാണ്. 21 ശതമാനം പേരും ഇത്തരമൊരു രീതി 2025-ാടെ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 54ശതമാനം പേര്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആരോഗ്യ വിവരങ്ങള്‍ അറിയുന്നതിനുള്ള ഉപകരണങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ്. 69 ശതമാനം പേരും ആദ്യം തങ്ങള്‍ ഐറിഷുകാരാണെന്നും രണ്ടാമത് യൂറോപ്യന്‍ ആണെന്നും പറയുന്നവരാണ്. 59ശതമാനം പേരും ദേശീയ നേട്ടങ്ങളില്‍ അഭിമാനിക്കുന്നവരാണ്. സര്‍വെയില്‍ പങ്കെടുത്തവരില്‍ നാലില്‍ ഒരു ഭാഗം പേരും സ്വന്തമായി ബിസ്നസ് ചെയ്യാന്‍ താത്പര്യപ്പെടുന്നവരാണ്. 31 ശതമാനം പേര്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ വിദേശത്ത് കഴിയാനും ആലോചിക്കുന്നവരാണ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നഗരവും ഗ്രാമവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന്60 ശതമാനം പേരും കുരുതുന്നില്ല 21 ശതമാനം പേര്‍ ഇവിടെ നിന്ന് സാമ്പത്തിക മാന്ദ്യം മൂലം നാട് വിട്ട ചെറുപ്പക്കാര്‍ മടിങ്ങി വരില്ലെന്നും കരുതുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: