കാറ്റ് 120 കിലോമീറ്റര്‍ വേഗത കൈവരിക്കും;ഓറഞ്ച് വിന്‍ഡ് വാണിംഗ് പ്രഖ്യാപിച്ചു

 

ഡബ്ലിന്‍: രജ്യമെങ്ങും പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നത്. വടക്ക് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ കാറ്റ് ശക്തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോനീഗല്‍, ഗാല്‍വേ, ലെയ്ട്രിം, മയോ, സ്ലിഗോ എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ ഓറഞ്ച് വിന്‍ഡ് വാണിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ രാവിലെ വരെ ഇതു തുടരും. ലെയ്ന്‍സ്റ്റര്‍, മംഗ്സ്റ്റര്‍, കാവന്‍, മോനഗന്‍, റോസ്‌കോമണ്‍ എന്നിവിടങ്ങളില്‍ യെല്ലോ വിന്‍ഡ് വാണിംഗാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടെ കാറ്റിന്റെ വോഗത 80 മുതല്‍ 100 കിലോമീറ്റര്‍ വരെയായിരിക്കും.

രാജ്യത്തിന്റെ മിക്കയിടങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ മഴ ഉച്ചയ്്ക്ക് മുന്‍പ് തന്നെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ രാത്രിയില്‍ ആലിപ്പഴം വീഴാന്‍ സാധ്യതയുണ്ട്. ഇതോതുടര്‍ന്ന് ഇവിടെ താപനില 4 ഡിഗ്രി മുതല്‍ 2 ഡിഗ്രി വരെ താഴും.
-എജെ-

Share this news

Leave a Reply

%d bloggers like this: