രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ പാക്കേജ് ഇന്നു പ്രഖ്യാപിക്കും

ഡബ്ലിന്‍: രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങളടങ്ങിയ പുതിയ പാക്കേജ് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ ഇന്നു പ്രഖ്യാപിക്കും. ഇതില്‍ ഹെല്‍ത്ത് കെയര്‍ വിഭാഗത്തിലുള്ളവരുടെയും രോഗികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ഉപദേശക സമിതിയും (advisory council) ഉള്‍പ്പെടുന്നു. എച്ച്എസ്ഇയുടെ ബ്യൂറോക്രസി നിലപാടുകളെ തരണം ചെയ്ത്് പരാതികളറിയിക്കാന്‍ രോഗികളെ സഹായിക്കുന്നതിനാണ് നാഷണല്‍ പേഷ്യന്റ് അഡ്വക്കസി സര്‍വീസ് ആരംഭിക്കുന്നത്. ദീര്‍ഘനാളായി വാഗ്ദാനം ചെയ്തിരുന്നതാണ് പദ്ധതിയാണിത്. ഇതിന് സ്റ്റേറ്റ് ഫണ്ട് നല്‍കുമെങ്കിലും എച്ച്എസ്ഇയില്‍ നിന്ന് സ്വതന്ത്രമായായിരിക്കും ഇവയുടെ പ്രവര്‍ത്തനം.

അന്തര്‍ദേശീയ നിലവാരവുമായി താരതമ്യം ചെയ്ത് വര്‍ഷം തോറും നടത്താറുള്ള രോഗികളുടെ അനുഭവസര്‍വേയുടെ വിശദാംശങ്ങളും ആരോഗ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും. പബ്ലിക് ഇന്‍വിറ്റേഷന്‍ സ്വീകരിച്ചായിരിക്കും ഉപദേശക സമിതി അധ്യക്ഷനെ തെരഞ്ഞെടുക്കുക. പുതിയ ഉപദേശക സമിതി രോഗികളുടെ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും നേരത്തെയുള്ള മുന്നറിയിപ്പ് എന്ന നിലയ്ക്ക് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ഡാറ്റ മോണിട്ടര്‍ ചെയ്യുകയും ചെയ്യും.

രാജ്യത്ത് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി (ഹിക്വ) ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി ആരോഗ്യമേഖലയില്‍ രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ പാക്കേജ് തയാറാക്കിയിരിക്കുന്നത്. സവിത ഹാലപ്പനോവറുടെ കേസടക്കം ആരോഗ്യമേഖലയില്‍ സംഭവിച്ചിട്ടുള്ള ഗുരുതരമായ വീഴ്ചകള്‍ രോഗികളുടെ സുരക്ഷയ്ക്കായി പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതിന് കാരണമായിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: