രാജ്യത്ത് പുതിയ 14 സ്‌കൂളുകളുള്‍പ്പെടെ വിപുലമായ നവീകരണ പദ്ധതികള്‍

ഡബ്ലിന്‍: കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കുറഞ്ഞത് 14 സ്‌കൂളുകളെങ്കിലും പുതിയതായി ആരംഭിക്കുമെന്ന് സര്‍ക്കാര്‍. 14 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുള്‍പ്പെടെ വിപുലമായ നവീകരണ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2.8 ബില്യണ്‍ യൂറോയുടെ പദ്ധതികളാണ്് 2016 മുതല്‍ 2021 നടപ്പാക്കുന്നത്.

ഡബ്ലിന്‍ പെല്ലറ്റ്ടൗണ്‍, ഡണ്‍ ലോഗ്യെര്‍, ബാലിന്‍കോലിഗ്, ഡബ്ലിന്‍ സൗത്ത് സിറ്റി സെന്റര് എന്നിവിടങ്ങളിലാണ് പുതിയ പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കുന്നത്. ലൂക്കന്‍, കാര്‍പെന്‍ഡര്‍ ടൗണ്‍ & കാസ്റ്റില്‍ നോക്ക്, ലിമെറിക് സിറ്റി, മാലഹൈഡ്, പോര്‍ട്ട്‌ലോയ്‌സ്. സ്വോര്‍ഡ്‌സ്, ലിമെറിക് ഈസ്റ്റ്, ഡബ്ലിന്‍ സൗത്ത് സിറ്റി സെന്റര്‍, ഫയര്‍ഹൗസ് എന്നിവിടങ്ങളിലാണ് സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളത്. സൗത്ത് കില്‍ഡെയര്‍, ഗാല്‍വേ സിറ്റി, നോര്‍ത്ത് വെസ്റ്റ് ഡബ്ലിന്‍ സിറഅറി, ഡബ്ലിന്‍ 13, ഡബ്ലിന്‍ 17, കിന്നഗാഡ്, മാലോ എന്നിവിടങ്ങളിലാണ് പോസ്റ്റ് പ്രൈമറി സ്‌കൂളിന്റെ ആവശ്യകതയുള്ളത്.

ജനസംഖ്യ വര്‍ധിക്കുന്നതനുസരിച്ച് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതുള്‍പ്പെടെ 62000 സ്‌കൂളുകളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ജാന്‍ ഒ സള്ളിവന്‍ അറിയിച്ചു. ദീര്‍ഘകാലത്തേക്ക് പീഫാബ് സ്‌കൂളുകള്‍ നടത്തുന്ന രീതിയും അവസാനിപ്പിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: