ഭീകരാക്രമണത്തെ നേരിടാന്‍ അയര്‍ലന്‍ഡ് സജ്ജമാണോ?

ഡബ്ലിന്‍: ഭീകരാക്രമണത്തെ നേരിടാന്‍ അയര്‍ലന്‍ഡ് സജ്ജമാണോ എന്ന ചോദ്യമാണ് ലോകത്തെ നടുക്കിയ പാരീസ് ഭീകരാക്രമണത്തിന് ശേഷമുയര്‍ന്നു കേട്ടത്. അല്ലെന്നാണ് രാജ്യത്തെ 91 ശതമാനം പേരും വിശ്വസിക്കുന്നത്. ഭികരാക്രണത്തെ നേരിടാന്‍ അയര്‍ലന്‍ഡ് സജ്ജമാണെന്ന് വിശ്വസിക്കുന്നവര്‍ വെറും മൂന്നു ശതമാനം മാത്രമാണ്. 6 ശതമാനം പേര്‍ അറിയില്ലെന്നും പറയുന്നു. Claire Byrne Live/Amárach Research സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

പാരീസില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രണത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടതിനുശേഷം ലോകത്തിന്റെ ഏതുകോണിലും ഭീകരാക്രണമുണ്ടാകാം എന്ന ആശങ്ക രൂക്ഷമായിരിക്കുകയാണ്. ഓരോ രാജ്യങ്ങളും ഭീകരാക്രണങ്ങള്‍ നേരിടാന്‍ സജ്ജരാണോ എന്ന് സ്വയം പരിശോധിക്കുന്നു. ഐറിഷ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ശനിയാഴ്ച മീറ്റിംഗ് കൂടുകയും അയര്‍ലന്‍ഡില്‍ ഭീകരാക്രണത്തിനുള്ള സാധ്യത വളരെ കുറവാണെന്ന നിഗമനത്തിലെത്തുകയുമാണ് ചെയ്തത്.

എന്നാല്‍ ഒരു പ്രശ്‌നമുണ്ടായാല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് അതിനെ നേരിടാന്‍ തക്ക ശേഷിയുള്ള സ്റ്റാഫും കഴിവുമില്ലെന്ന് മുന്‍ ഡിഫെന്‍സ് ഫോഴ്‌സ് ഇന്റലിജന്റ് ഓഫീസറിയ മൈക്കില്‍ മുര്‍ഫി കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു. അതായത് ഗാര്‍ഡയാണ് രാജ്യത്തെ നിയമവ്യവസഥയെയും ദേശീയ സുരക്ഷയെയും സംരക്ഷിക്കേണ്ടതെന്നാണ് ഇത് നല്‍കുന്ന സൂചന. സിവില്‍ ഇന്റലിജന്‍സ് ഏജന്‍സി രൂപീകരിക്കണമെന്നും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടരെ നിയമിക്കണമെന്നും മുര്‍ഫി ആവശ്യപ്പെട്ടിരുന്നു.

എന്നിരുന്നാലും ഭീകരാക്രമണത്തിന് ശേഷം ഫ്രഞ്ച് സെക്യൂരിറ്റി വിഭാഗവുമായും മറ്റ് രാജ്യങ്ങളിലെ സെക്യൂരിറ്റി വിഭാഗവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഗാര്‍ഡ കമ്മീഷണര്‍ അറിയിക്കുന്നത്. അയര്‍ലന്‍ഡില്‍ ഭീകരാക്രമണത്തിനുള്ള സാധ്യത വളരെ കുറവാണെന്ന് നീതിന്യായവകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡും ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: