എല്‍നിനോ പ്രതിഭാസം ലോക കാലാവസ്ഥയെ തകിടം മറിക്കുന്നുവെന്ന് യുഎന്‍

ഈ വര്‍ഷത്തെ ‘എല്‍ നിനോ’ പ്രതിഭാസം 15 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയതെന്ന് യു.എന്‍. കാലാവസ്ഥാ ഏജന്‍സി. വലിയ വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും ഇത് കാരണമാകുമെന്ന് ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കി. ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുക.

ശാന്ത സമുദ്രത്തിന്റെ ഉപരിതലത്തില്‍ ചൂട് കൂടുന്നതാണ് എല്‍നിനോ പ്രതിഭാസത്തിന് കാരണം. ഇത് ലോകത്തിന്റെ പല ഭാഗത്തും വലിയ മഴയ്ക്കും മറ്റു ഭാഗങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും കാരണമാകും. ഇത്തവണ എല്‍നിനോയുടെ ഫലമായി മധ്യ കിഴക്കന്‍ ശാന്ത സമുദ്രോപരിതലത്തില്‍ താപനില സാധാരണയില്‍നിന്ന് രണ്ടു ഡിഗ്രിവരെ ഉയര്‍ന്നിട്ടുണ്ട്. 1950നു ശേഷമുള്ള ശക്തിയേറിയ നാല് എല്‍നിനോകളില്‍ ഒന്നാണ് ഇപ്പോഴത്തേതെന്നും സംഘടന പറയുന്നു.

ലോക കാലാവസ്ഥയെ തകിടംമറിക്കുന്നതാണ് ഇപ്പോഴത്തെ എല്‍നിനോ പ്രതിഭാസം. ഏതാനും മാസം മുമ്പ് തുടങ്ങിയ ഈ പ്രതിഭാസം വര്‍ഷാവസാനത്തോടെ കൂടുതല്‍ ശക്തമായേക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: