അയര്‍ലന്‍ഡ് തണുത്തു വിറയ്ക്കുന്നു, രാജ്യം മഞ്ഞിന്റെ പുതപ്പണിഞ്ഞു…

 

ഡബ്ലിന്‍:തണുത്ത പ്രഭാതം, മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന വീഥികള്‍..അയര്‍ലന്‍ഡ് തണുത്തുവിറയ്ക്കുകയാണ്. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും പകല്‍ താപനില ഒറ്റസംഖ്യയിലേക്ക് താഴ്ന്നിരിക്കുന്നു. ചിലഭാഗങ്ങളില്‍ ഹിമപാതവും ആലിപ്പഴവര്‍ഷവും ശക്തമാണ്്. രാത്രിയില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഞ്ഞ് വീഴ്ച ശക്തമായതോടെ താപനില കുറയുകയാണ്. ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ താപനില 2 ഡിഗ്രിയ്ക്കും 4 ഡിഗ്രിയ്ക്കുമിടയിലും തെക്കന്‍ പ്രദേശങ്ങളില്‍ 5 ഡിഗ്രിയ്ക്കും 7 ഡിഗ്രിയ്ക്കുമിടയിലെത്തുമെന്ന് മെറ്റ് എയ്‌റീന്‍ പ്രവചിക്കുന്നു. അതോടൊപ്പം വടക്കന്‍ പ്രദേശങ്ങളിലെ പര്‍വ്വതങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും മഞ്ഞ് മഴ ശക്തമാകും. മഴയും പ്രതീക്ഷിക്കാം.

ഇന്ന് രാത്രിയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനില ഫ്രീസിംഗ് പോയിന്റില്‍ താഴെയാകും. അതേസമയം പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ താപനില 1 ഡിഗ്രിയ്ക്കും മൂന്നുഡിഗ്രിയ്ക്കുമിടയിലായിരിക്കും. രാത്രിയില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറുനിന്ന് കാറ്റുവീശാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച മുഴുവന്‍ തണുപ്പു തുടരും. നാളെ തണുപ്പിന്റെ കാഠിന്യാം വര്‍ധിക്കും. എന്നാല്‍ തിങ്കളാഴ്ചയാകുമ്പോഴേയ്ക്കും താപനില അല്‍പം ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

-എജെ-

Share this news

Leave a Reply

%d bloggers like this: