കാരന്റോ ഹില്‍ വെള്ളപുതച്ചു തുടങ്ങി

ഡബ്ലിന്‍ : ശൈത്യകാലം എത്ര കടുത്തതായാലും തണുപ്പിന്റെ ആദ്യ ദിനങ്ങളെന്നും മനുഷ്യനു കുളിരേകുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്. മഞ്ഞുകാലത്തെ വരവേല്‍ക്കാനായി അയര്‍ലണ്ട് തയ്യാറായി കഴിഞ്ഞു. ശനിയാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞു പെയ്യാനും തണുപ്പ് വര്‍ധിക്കാനും തുടങ്ങി. അയര്‍ലണ്ടിന്റെ ഉയരങ്ങളിലെ കാഴ്ചകള്‍ക്ക് ആസ്വദിക്കാന്‍ സഞ്ചാരികളും അയര്‍ണ്ടുകാരും ഏറ്റവും അധികം എത്തുന്ന കാരന്റോ ഹില്ലും മഞ്ഞുകണങ്ങളുടെ തൂവെള്ള ശീതളതയില്‍ മയങ്ങി കിടക്കുകയാണ്. ശൈത്യകാലത്തിന്റെ ആരംഭത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധിയാളുകളാണ് അയര്‍ലണ്ടിന്റെ തലയെടുപ്പുള്ള കാരന്റോ ഹില്ലിലേക്ക് ഒഴുകിയെത്തുന്നത്. ശനിയാഴ്ചയോടെ രാജ്യത്ത് മഞ്ഞിന്റെ സാന്നിധ്യം ദൃശ്യമായി തുടങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാരന്റോ ഹില്ലിലും പരിസരപ്രദേശങ്ങളിലും തണുത്ത കാറ്റും ചാറ്റല്‍ മഴയും ദൃശ്യമായിരുന്നു.

അയര്‍ലണ്ടില്‍ താപനില മൈനസില്‍ നില്ക്കുമെന്നാണ് സംശയിച്ചിരുന്നതെങ്കിലും ജനവാസ കേന്ദ്രങ്ങളിലും മറ്റും താപനില മൈനസില്‍ എട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുന്നിന്‍ ചരിവുകള്‍ മലമടക്കുകള്‍, വന്‍ മലകള്‍ എന്നിവടങ്ങളിലെ താപനില മൈനസില്‍ എത്തിനില്ക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ കാലാവസ്ഥാ അതികഠിനമായേക്കുമെന്നാണ് സൂചന.

ഡി

Share this news

Leave a Reply

%d bloggers like this: