എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സുമാര്‍ ദേശീയ തലത്തില്‍ സമരത്തിനൊരുങ്ങുന്നു

ഡബ്ലിന്‍: എമര്‍ജന്‍സി വിഭാഗത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു. സമരം നടത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടെടുപ്പിന്റെ ഫലം ഇന്ന് രാവിലെ പ്രഖ്യാപിക്കും. സമരം തീയതിയും പ്രഖ്യിപിക്കുമെന്നാണ് സൂചന.

എമര്‍ജന്‍സി വിഭാഗത്തിലെ തിരക്ക് അനിയന്ത്രിതമാകുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് നഴ്‌സുമാരെ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. അടുത്തിടെ എമര്‍ജന്‍സി വിഭാഗത്തിലെ തിരക്കുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുമുണ്ടായിട്ടുണ്ട്. താലഗട്ട് ഹോസ്പിറ്റലില്‍ 90 വയസുള്ള പാര്‍ക്കിന്‍സണ്‍ രോഗിക്ക് 29 മണിക്കൂറോളം ബെഡിനായി ട്രോളിയില്‍ കഴിയേണ്ടിവന്നത് ഇതിനുദാഹരണമാണ്.

എമര്‍ജന്‍സി വിഭാഗത്തിലെ അവസ്ഥ യാതൊരു വിധത്തിലും അംഗീകരിക്കാനാകില്ലെന്ന് യൂണിയന്‍ വ്യക്തമാക്കി.

അതേസമയം നഴ്‌സുമാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം താന്‍ മനസിലാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ പറഞ്ഞു. സമരനടപടികളിലേക്ക് കടക്കില്ലെന്ന് കരുതുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

രോഗികളുടെ തിരക്ക് അനിയന്ത്രിതമാകുന്നതും രോഗികളുടെ സുരക്ഷയും നഴ്‌സുമാകരുടെ അമിതജോലിഭാരവും അടക്കമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പെടുത്താനാണ് പ്രതിഷേധസമരം നടത്തുന്നതെന്ന് ഐഎന്‍എംഒ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: