ഗര്‍ഭഛിദ്ര വിഷയത്തിലെ നിലപാട് മൂലം സ്ഥാനം നഷ്ടമാകുമെന്ന് റെയ് ലി കരുതിയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: ഫിന ഗേല്‍ ഉപനേതാവ് ഡോ. ജെയിംസ് റെയ്ലിക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന് ഭയമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍.  ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട്  നടത്തിയ പരാമര്‍ശങ്ങളാണ് സ്ഥാന നഷ്ടത്തിന് വഴിവെയ്ക്കുമെന്ന സംശയത്തിന് കാരണമായത്.. എട്ടാം ഭേദഗതി പിന്‍വലിക്കണമെന്നാണ് റെയ് ലിയുടെ ആവശ്യമായിരുന്നത്.  റെയ് ലിക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫിന ഗേല്‍ മന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ കടുത്ത വാക്ക് തര്‍ക്കം ഉണ്ടായതായും സൂചനയുണ്ട്.

പ്രധാനമന്ത്രി എന്‍ഡ കെന്നിയോട് താന്‍ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് വിശ്വസിക്കുന്നതായും അത് ആവര്‍ത്തിക്കുമെന്നും റെയ് ലി പറയുകയും ചെയ്തു.   കഴിഞ്ഞ ആഴ്ച്ച റെയ് ലിയുടെ അഭിമുഖം ഫിന ഗേലിനെ ഞെട്ടിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്ര വിഷയത്തിലുള്ള നിലപാടാണ് ഇതിന് കാരണമായിരുന്നത്. കെന്നിയെ നേരിട്ട് തന്നെ നിഷേധിക്കുന്നതായി അഭിപ്രായ പ്രകടനം മാറിയെന്നാണ് വിമര്‍ശനം ഉള്ളത്.

സംഭവം കഴിഞ്ഞ് ചൊവ്വാഴ്ച്ച  യോഗത്തില്‍ ഗര്‍ഭഛിദ്രവിഷയം അഭിമുഖീകരിക്കാന്‍ പാര്‍ട്ടി തയ്യാറാവണമെന്ന് റെയ് ലി നിലപാടെടുക്കുകയായിരുന്നു.  കെന്നിയുടെ പിന്തുണക്കാരായ പാസ്ക്കല്‍ ഡൊണീഹയും ഫ്രാന്‍സെസ് ഫിറ്റ്സ് ജെറാള്‍ഡും റെയ് ലിയുടെ ആവശ്യത്തെ പിന്തുണച്ചതും ശ്രദ്ധേയമായി.  കെന്നി ഇതുമായി ബന്ധപ്പെട്ട റെയ് ലിയെ ഉപദേശിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍പറയുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: