റഷ്യന്‍ പൗരനെ വധിക്കുന്ന വീഡിയോ ഐ.എസ് പുറത്തുവിട്ടു, ജിഹാദി ജോണിന് പകരം മുഖംമറയ്ക്കാത്ത ഭീകരന്‍

റഷ്യന്‍ പൗരനെ വധിക്കുന്ന വീഡിയോ ഐ.എസ് പുറത്തുവിട്ടു, ജിഹാദി ജോണിന് പകരം മുഖംമറയ്ക്കാത്ത ഭീകരന്‍

ദമാസ്‌കസ്: റഷ്യന്‍ ചാരനെന്ന് ആരോപിച്ച് യുവാവിന്റെ കഴുത്തറുക്കുന്ന വീഡിയോ ഭീകര സംഘടനയായ ഇസ് ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു. റഷ്യയില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയും വീഡിയോയിലുണ്ട്. റഷ്യന്‍ പൗരനെ ഐ.എസ് ഭീകരര്‍ വധിക്കുന്ന വീഡിയോ പുറത്തുവരുന്നത് ആദ്യമായാണ്. ഐഎസ് ബന്ദികളാക്കിയവരെ കഴുത്തറക്കുന്ന ജീഹാദി ജോണിന് പകരമെത്തിയിരിക്കുന്ന റഷ്യന്‍ ഭാഷ സംസാരിക്കുന്ന പുതിയ ഭീകരനാണ്. മുഖം മറയ്ക്കാതെയാണ് ഇയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഭീകര സംഘടനയുടെ രഹസ്യം ചോര്‍ത്താന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് തന്നെ നിയോഗിച്ചതെന്ന് കൊല്ലപ്പെടുന്നതിനുമുമ്പ് ബന്ദിയായ യുവാവ് റഷ്യന്‍ ഭാഷയില്‍ പറയുന്നത് വീഡിയോയിലുണ്ട്. ഐ.എസ്സിനെതിരെ വ്യോമാക്രമണം നടത്തുന്ന റഷ്യന്‍ സൈന്യം പരാജയപ്പെടുമെന്നും സൈനികരെ വധിക്കുമെന്നും കൊലപാതകിയും പറയുന്നുണ്ട്. എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. റഷ്യന്‍ ഭാഷയില്‍ വല്‍ഡിമിര്‍ പുടിനെ കൊലയാളി വെല്ലുവിളിയ്ക്കുന്നുണ്ട്.ഐ.എസ് നിയന്ത്രണത്തിലുള്ള പ്രദേശത്തുവച്ചാണ് കൊല നടത്തുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തതെന്ന് കരുതുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: