ഇസ്ലാമിക് സ്‌റ്റേറ്റുമായി റഷ്യയ്ക്ക് എണ്ണ വ്യാപാരമുണ്ടെന്ന് തുര്‍ക്കി

അങ്കാര: ഇസ്ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഭീകര സംഘടനയുമായി അനധികൃത എണ്ണക്കച്ചവടം നടത്തുന്നത് റഷ്യയാണെന്ന് തുര്‍ക്കി.

ഇതിന് തെളിവുണ്ടെന്നും ലോകത്തിനു മുന്നില്‍ വെളിവാക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. ഐ.എസുമായി അനധികൃത എണ്ണക്കച്ചവടത്തില്‍ എര്‍ദോഗനും കുടുംബത്തിനും പങ്കുണ്ടെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് തുര്‍ക്കി തിരിച്ചടിച്ചിരിക്കുന്നത്.

ഐ.എസുമായുള്ള അനധികൃത എണ്ണവ്യാപാരത്തില്‍ പങ്കുണ്ടെന്ന് റഷ്യക്ക് തെളിയിക്കാനായാല്‍പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും എര്‍ദോഗന്‍ വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യന്‍ പാസ്‌പോര്‍ട്ടുള്ള സിറിയന്‍ പൗരനായ ജോര്‍ജ് ഹാസ്‌വാനിയാണ് ഐ.എസില്‍ നിന്ന് എണ്ണ വാങ്ങുന്നത്. ഇദ്ദേഹമാണ് സിറിയയും ഐ.എസും തമ്മിലുള്ള എണ്ണ വ്യാപാരത്തിന്റെ ഇടനിലക്കാരന്‍. പ്രമുഖനായ റഷ്യന്‍ ചെസ് താരവും ഐ.എസുമായുള്ള എണ്ണ വ്യാപാരത്തില്‍ പങ്കാളിയാണെന്നും എര്‍ദോഗന്‍ ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: