ഇബ്രാഹിം ഹലാവയുടെ സഹോദരിമാരെ മന്ത്രി ബ്ലോക്ക് ചെയ്തു

ഡബ്ലിന്‍: ഈജിപ്തില്‍ തടവില്‍ കഴിയുന്ന ഇബ്രാഹിം ഹലാവയുടെ  മോചനത്തിന് വേണ്ടി ക്യാംപെയിന്‍ നടത്തിയിരുന്ന ട്വിറ്റര്‍ അക്കൗണ്ട് വിദേശകാര്യമന്ത്രി ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തതായി പരാതി. ഫ്രീ ഇബ്രാഹിം ഹലാവാ എന്ന പേരില്‍ ഇബ്രാഹിമിന്‍റെ സഹോദരിമാര്‍ ക്യാംപെയിന്‍ നടത്തിവരികയായിരുന്നു. ക്യാംപെയിനിന്‍റെ ഭാഗമായി മന്ത്രിയെ ട്വീറ്റുകളില്‍ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയോടെ മന്ത്രി അക്കൗണ്ട് ബ്ലോക്ക് ചെയ്തു.

ഡബ്ലിനില്‍ നിന്നുള്ള പത്തൊമ്പത് കാരന്‍ മുസ്ലീം ബ്രദര്‍ഹുഡ് അനുകൂല റാലി നടത്തിയെന്നാരോപിച്ച് ഈജിപ്തില്‍ തടവിലാണ്. സോഹദരിമാരും തടവിലായിരുന്നെങ്കിലും ഇവരെ പിന്നീട് വിടുകയായിരുന്നു. എന്നാല്‍ ഇബ്രാഹിമിന്‍റെ വിചാരണ നടത്താതെ മോചനം നീട്ട് കൊണ്ട് പോകുന്നത് തുടരുകയാണ്.

കഴിഞ്ഞ ദവിസത്തേത് കൂട്ടി ഇത് ഏഴാം തവണയാണ് വിചാരണ നീട്ടിവെച്ചത്. തങ്ങളുടെ സോഹദരന്‍റെ വിഷയം ഫ്ലനഗാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്ന്   ഹലാവ സോഹദരിമാര്‍ പറയുന്നു. ക്യാംപെയിന്‍ അക്കൗണ്ട് ബ്ലോക്കാക്കിയ നടപടി അപമാനകരമാണെന്ന് വിഷയത്തില്‍ സഹോദരിമാരിട്ട ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.   ഇബ്രാഹിമിന്‍റെ വിചാരണ നടക്കാനിരുന്ന അന്ന് രാത്രിയിലാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ മാന്യമായ രീതിയില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ക്ലോന്‍സ്കീഗ് പള്ളിയിലെ ഇമാമാണ് ഇബ്രാഹിമിന്‍റെ പിതാവ്.  ഐറിഷ് സര്‍ക്കാര്‍ തനിക്ക് വേണ്ടി ഒന്നും ചെയ്യമെന്ന് കരുതുന്നില്ലേന്ന് ഇബ്രാഹിം കത്തെഴുതുന്നത് വരെയെത്തിയിരുന്നു കാര്യങ്ങള്‍.  തനിക്ക് ഒരു ഐറിഷ് പേരില്ലാത്തതും തന്‍റെ മതവുമാണ് സഹായം ലഭിക്കുന്നത് തടസമെന്ന് കരുതുന്നതായും കത്തില്‍ പറഞ്ഞിരുന്നു.  അതേ സമയം ഫ്ലനഗന്‍  ഇബ്രാഹിമിനെ പുറത്ത് കൊണ്ട് വരുന്നതാണ് മുഖ്യമെന്നും  നയതന്ത്ര സഹായം ലഭിക്കുമെന്നും പറയുന്നുണ്ട്. അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് വാര്‍ത്തയോടെ വിദേശക്യാര വകുപ്പ് പ്രതകരിച്ചിട്ടില്ല.

Share this news
%d bloggers like this: